മാഞ്ചസ്റ്റര്‍: സ്റ്റാര്‍ സ്ട്രൈക്കര്‍ ക്രിസ്റ്റിയാനോ റൊണാള്‍ഡോ ഗോളടിച്ചിട്ടും യുവന്റസിന് തോല്‍വി. ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ്പ് എച്ച് മത്സരത്തില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡിനോട് ഒന്നിനെതിരെ രണ്ട് ഗോളുകള്‍ക്കാണ്് തോറ്റത്.
ആദ്യ പകുതിയില്‍ ഗോള്‍ ഒഴിഞ്ഞുനിന്നു. 65-ാം മിനിറ്റില്‍ റൊണാള്‍ഡോ ഒന്നന്തരമൊരു ഗോളിലൂടെ യുവന്റസിന് ലീഡ് നേടിക്കൊടുത്തു. എന്നാല്‍ കളിയവസാനിക്കാന്‍ നാലു മിനിറ്റുള്ളപ്പോള്‍ രണ്ട് ഗോള്‍ നേടി യുണൈറ്റഡ് നാടകീയ വിജയം സ്വന്തമാക്കി.
86-ാം മിനിറ്റില്‍ മാറ്റ ഗോളടിച്ചതോടെ യുണൈറ്റഡ് യുവന്റസിനൊപ്പം എത്തി. 89-ാം മിനിറ്റില്‍ യുവന്റസിന്റെ അലക്സ് സാന്‍ഡ്രോ സെല്‍ഫ് ഗോള്‍ വഴങ്ങിയതോടെ യുണൈറ്റഡ് വിജയം സ്വന്തമാക്കി.
തോറ്റെങ്കിലും യുവന്റസ് ഗ്രൂപ്പ് എച്ചില് പോയിന്റ് നിലയില്‍ ഒന്നാം സ്ഥാനത്താണ്. നാല് മത്സരങ്ങളില്‍ അവര്‍ക്ക് ഒമ്പത് പോയിന്റുണ്ട്. നാല് മത്സരങ്ങളില്‍ ഏഴു പോയിന്റ് നേടിയ മാഞ്ചസ്റ്റര്‍ യുണൈറ്റഡാണ് രണ്ടാം സ്ഥാനത്ത്്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: