ചെന്നൈ: വിജയിന്റെ ‘സര്‍ക്കാര്‍’ എന്ന സിനിമ പ്രദര്‍ശിപ്പിക്കുന്ന തിയേറ്ററുകള്‍ എഐഎഡിഎംകെ പ്രവര്‍ത്തകര്‍ ആക്രമിച്ചു. തങ്ങളുടെ പാര്‍ട്ടിയേയും അന്തരിച്ച മുഖ്യമന്ത്രി ജയലളിതയെയും അവഹേളിക്കുകയും ആക്ഷേപിക്കുകയും ചെയ്യുന്നതാണ് ചിത്രമെന്നാരോപിച്ചായിരുന്നു മധുര, കോയമ്പത്തൂര്‍ എന്നിവിടങ്ങളിലെ ചില തിയേറ്ററുകള്‍ ആക്രമിച്ചത്.
ചിത്രത്തിലെ കഥാപാത്രത്തിന്റെ കോമളവല്ലിയെന്ന പേര് ജയലളിതയുടെ യഥാര്‍ഥ പേരായിരുന്നുവെന്നും അത് അവരെ അപഹസിക്കുന്നതാണെന്നും പാര്ട്ടിക്കാര് പറയുന്നു. നായകനും സംവിധായകനും നിര്‍മാതാവിനുമെതിരെ നിയമനടപടി എടുക്കുമെന്ന് നാലു മന്ത്രിമാര്‍ കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചിരുന്നു. അതിനു പിന്നാലെയാണ് ആക്രമണങ്ങള്‍. സംസ്ഥാനത്ത് പലയിടങ്ങളിലും ചിത്രത്തിന്റെ പോസ്റ്ററുകളും ബാനറുകളും കത്തിച്ചിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: