ഇടുക്കി: ഉപ്പുതറയില്‍ റിക്ടര്‍ സ്കെയില്‍ രണ്ട് തീവ്രത രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടു. ഇന്നലെ പുലര്‍ച്ചെ 4.15 ഓടെയാണ് മൂന്ന് സെക്കന്‍ഡ് നീണ്ടുനിന്ന ചലനം ഉണ്ടായത്. സംഭവത്തില്‍ നാശനഷ്ടങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിട്ടില്ല.
മുല്ലപ്പെരിയാര്‍ ഡാമിന് സമീപത്തെ വള്ളക്കടവില്‍ സംസ്ഥാനം സ്ഥാപിച്ചിരിക്കുന്ന ഭൂകമ്പമാപിനിയിലാണ് ഭൂചലനം രേഖപ്പെടുത്തിയത്. ഉപ്പുതറയ്ക്ക് സമീപത്തെ എസ്റ്റേറ്റ് മേഖലയായ ഉളുപ്പൂണിയാണ് പ്രഭവകേന്ദ്രം. ഏലപ്പാറ പഞ്ചായത്തിന് കീഴില്‍ വരുന്ന ഇവിടെ ഇടയ്ക്കിടയ്ക്ക് ഭൂകമ്പം ഉണ്ടാകാറുള്ളതായും ഇവിടുത്തെ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. കട്ടപ്പനയ്ക്ക് സമീപത്തെ കോഴിമലയിലും ഭൂചലനം അനുഭവപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: