കോഴിക്കോട്: കേരള സ്റ്റേറ്റ് മൈനോറിറ്റി ഡവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷനിലെ ജനറല്‍ മാനേജര്‍ തസ്തികയില്‍ ബന്ധുവായ കെ.ടി. അദീബിനെ നിയമിച്ചത് യോഗ്യതയുള്ളവര്‍ ഇല്ലാത്തതിനാലാണെന്ന മന്ത്രി കെ.ടി. ജലീന്റെ വാദം പൊളിഞ്ഞു. വിദ്യാഭ്യാസയോഗ്യതയില്‍ ഇളവ് വരുത്തിയും ഇന്‍ര്‍വ്യൂ നടത്താതെയും അദീബിനെ നിയമിച്ചതുമായി ബന്ധപ്പെട്ട വിവരാവാകാശരേഖകള്‍ പുറത്തു വന്നതോടെയാണ് മന്ത്രിയുടെ കള്ളം പൊളിഞ്ഞത്. മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന ജനറല്‍ സെക്രട്ടറി പി.കെ. ഫിറോസാണ് വിവരാവകാശ രേഖകള്‍ പുറത്ത് വിട്ടത്. ഏഴ് അപേക്ഷകരില്‍ അഞ്ചുപേര്‍ക്ക് എംബിഎ വിദ്യാഭ്യാസ യോഗ്യതയും നിശ്ചിത പ്രവൃത്തി പരിചയവും ഉണ്ട്. ആവശ്യത്തിന് എംബിഎക്കാര്‍ ഇല്ലാത്തത് കൊണ്ടാണ് ബിടെക് കൂടി വിദ്യാഭ്യാസ യോഗ്യതയായി ചേര്‍ത്തതെന്ന മന്ത്രിയുടെ വാദവും പൊളിഞ്ഞു.
ആദ്യം നടത്തിയ ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത പി. മോഹനന് എസ്ബിഐയിലെ റീജിയണല്‍ മാനേജര്‍ ആണ്. വി.എച്ച്. റിജാസ് ഹരിത്ത് കെഎസ്എംഡിഎഫ്സി ഡെപ്യൂട്ടി മാനേജരാണ്. ഇന്റര്‍വ്യൂവില്‍ പങ്കെടുത്ത മൂന്നുപേരില്‍ രണ്ടുപേരും പൊതുമേഖല സ്ഥാപനങ്ങളില്‍ ജോലി ചെയ്യുന്നവരും നിശ്ചിത പ്രവൃത്തി പരിചയം ഉള്ളവരുമാണ്.
അപേക്ഷകരില്‍ ഒരാളായ സഹീര്‍ കാലടി പൊതുമേഖലാ സ്ഥാപനമായ മാല്‍ക്കോ ടെക്സിലെ മാനേജരാണ്. 11 വര്‍ഷത്തെ പ്രവൃത്തി പരിചയം ഉണ്ട്. മറ്റൊരു അപേക്ഷകനായ വി. ബാബു ഫിനാന്‍സ് ഡിപ്പാര്‍ട്ട്മെന്റിലെ അണ്ടര്‍ സെക്രട്ടറിയായിരുന്നു. ഇദ്ദേഹത്തെയും തഴഞ്ഞാണ് എംബിഎ പോലും ഇല്ലാത്ത അദീബിനെ നിയമിച്ചത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: