പാനൂര്‍: കുന്നോത്ത് പറമ്പ് കോണ്‍ഗ്രസ് ഓഫീസ് അക്രമിച്ച കേസില്‍ രണ്ട് സി.പി.എം പ്രവര്‍ത്തകര്‍ അറസ്റ്റിലായി. കുന്നോത്ത്പറമ്പിലെ തങ്കേശപ്പുരയില്‍ സിജാല്‍ (24), ചെറുപ്പറമ്പിലെ അടുപ്പുകൂട്ടിയ പറമ്പത്ത് ബിഷന്‍ ലാല്‍ (23) എന്നിവരെയാണ് പാനൂര്‍ എസ്.ഐ ഷൈജിത്തും സംഘവും അറസ്റ്റ് ചെയ്തത്. പ്രതികളെ കോടതി റിമാന്റ് ചെയ്തു. പ്രതികളില്‍ നിന്ന് ലഭിച്ച വിവരത്തിന്റെ അടിസ്ഥാനത്തില്‍ ഓഫീസില്‍ നിന്ന് കാണാതായ ടി.വി. മുളിയാത്തോട് പാലത്തിന് താഴെ നിന്ന് കണ്ടെടുത്തു. കഴിഞ്ഞ മാസം 28 ന് അര്‍ദ്ധരാത്രി ആയിരുന്നു വി.അശോകന് മാസ്റ്റര്‍ സ്മാരക മന്ദിരത്തിനും വായനശാലക്കും നേരെ അക്രമം നടന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: