ചെങ്ങന്നൂര്‍: സിപിഎം ജില്ലാ പഞ്ചായത്ത് അംഗത്തിന്റെ നേതൃത്വത്തില്‍ എന്‍എസ്എസിന്റെ ഉടമസ്ഥതയിലുള്ള ക്ഷേത്രത്തിനുനേരെ ഡിവൈഎഫ്ഐ ആക്രമണം. ഭക്തജനങ്ങള്‍ ഉള്‍പ്പെടെ മൂന്ന് പേര്‍ക്ക് പരിക്ക്.വെണ്മണി വേലന്തറയില് രാജേഷ് (36),പുല്ലേലില്‍ അനൂപ് (31) സുരേഷ് ഭവനത്തില്‍ സുരേഷ് (33) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
വെണ്മണി പടിഞ്ഞാറ്റുംമുറി , കിഴക്കുംമുറി 85, 89 നമ്പര്‍ കരയോഗങ്ങളുടെ ഉടമസ്ഥതയിലുള്ള ഭുവനേശ്വരി ക്ഷേത്രത്തിനു നേരെയാണ് ആക്രമണം നടന്നത്. ഇന്നലെ വൈകിട്ട് ഏഴരയോടെയാണ് സംഭവം. സിപിഎം ജില്ലാപഞ്ചായത്ത് അംഗം ജെബിന്.പി. വര്‍ഗീസിന്റെ നേതൃത്വത്തില്‍ പ്രകടനമായി എത്തിയ ഇരുനൂറോളം വരുന്ന ഡിവൈഎഫ്ഐ സംഘമാണ് അക്രമണം നടത്തിയത്. പ്രകടനം ക്ഷേത്രത്തിനു മുന്‍പിലെത്തിയതോടെ ക്ഷേത്രത്തിന്റെ കാണിക്കവഞ്ചി തല്ലിത്തകര്‍ക്കുകയും കൊടിമരം നശിപ്പിക്കുകയും ചെയ്തു. തുടര്‍ന്ന് ക്ഷേത്രത്തിനു നേരെയും എന്‍എസ്എസ് കരയോഗമന്ദിരത്തിനു നേരെയും കല്ലേറ് നടത്തി. സമീപത്തെ കടയില്‍നിന്നും സോഡാകുപ്പിയും തൂക്ക്കട്ടിയും, ഇഷ്ടികയും വലിച്ചെറിഞ്ഞായിരുന്നു അക്രമണം.
സോഡാകുപ്പിയും കല്ലും ക്ഷേത്രത്തിനുള്ളില്‍ വരെവീണു.ക്ഷേത്രത്തിന്റെ ശ്രീകോവിലിന് മുന്നില്‍ നിന്നവര്‍ക്കും പരിക്കേറ്റു. ആക്രമത്തില്‍ രാഷേജിന്റെ തലയ്ക്ക് ഒന്‍പത് തുന്നലുണ്ട്.അനൂപിന്റെ ചുമലിനും സുരേഷിന്റെ കൈക്കും പുറത്തും പരേക്കേറ്റു. ഈ സമയം ക്ഷേത്രത്തില്‍ ദര്‍ശനത്തിനെത്തിയ ഭക്തരെയും സംഘംഅക്രമിച്ചു.
സമീപത്തെ കരയോഗമന്ദിരത്തിനു നേരെയും സംഘം ആക്രമണം നടത്തി. അധികാരത്തിന്റെ മറവില്‍ കഴിഞ്ഞ കുറച്ചു ദിവസങ്ങളായി വെണ്മണിയിലും പരിസര പ്രദേശങ്ങളിലും സിപിഎമ്മിന്റെയും ഡിവൈഎഫ്ഐയുടെയും നേതൃത്വത്തില്‍ നിരവധി അക്രമസംഭവങ്ങളാണ് അരങ്ങേരുന്നത്. ശബരിമല വിഷയത്തില്‍ നിന്നും ജനങ്ങളുടെ ശ്രദ്ധതിരിക്കാന്‍ പാര്‍ട്ടിക്കുള്ളില്‍ നിന്നും നടത്തുന്ന അക്രമങ്ങള്‍ ബിജെപി സംഘപരിവാര്‍ സംഘടനകളുടെ മേല്‍ കെട്ടിവെയ്ക്കാനുള്ള ശ്രമങ്ങളും നടത്തിയിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: