കോഴിക്കോട്: ശബരിമല ക്ഷേത്രത്തില്‍ വിശ്വാസലംഘനശ്രമം പരാജയപ്പെട്ടതിന്റെ ജാള്യത മറയ്ക്കാന്‍ മുഖ്യമന്ത്രി പിണറായി വിജയന് ക്ഷേത്രജീവനക്കാരെ കൂട്ടുപിടിക്കുന്നു. ക്ഷേത്രങ്ങളില്‍ വരുമാനം കുറഞ്ഞാലും ക്ഷേത്രജീവനക്കാര്‍ക്ക് ശമ്പളം ലഭിക്കുമെന്നും അതിന് സര്‍ക്കാര്‍ സഹായമുണ്ടാകുമെന്നും മുഖ്യമന്ത്രി പറഞ്ഞു. കോഴിക്കോട് മുതലക്കുളത്ത് എല്‍ഡിഎഫ് വിശദീകരണ യോഗം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ക്ഷേത്രങ്ങളിലെ വരുമാനം മുടക്കാന്‍ ശ്രമം നടക്കുന്നുണ്ട്. ചെറിയ വരുമാനമുള്ള ക്ഷേത്രങ്ങള്‍ ആശങ്കപ്പെടേണ്ടതില്ല. എന്തെങ്കിലും തടസം വന്നാല്‍ ക്ഷേത്രജീവനക്കാരോടൊപ്പം സര്‍ക്കാരുമുണ്ടാകും, മുഖ്യമന്ത്രി പറഞ്ഞു.
ശ്രീധരന്‍പിള്ളയോട് സംസാരിച്ചിട്ടില്ലെന്ന് തന്ത്രി വ്യക്തമാക്കിയിട്ടുണ്ട്. അഥവാ സംസാരിച്ചാല്‍ തന്നെ ശബരിമലയുടെ ഗുണത്തിനല്ല അതെന്ന് തന്ത്രി ഓര്‍ക്കണം. ആരാധനാലയങ്ങളുടെ താത്പര്യത്തിനായിരിക്കണം തന്ത്രിമാര്‍ മുന്‍തൂക്കം നല്‍കേണ്ടത്. മുഖ്യമന്ത്രി എന്ന നിലയില്‍ തന്ത്രി കുടുംബത്തെ ചര്‍ച്ചയ്ക്ക് വിളിച്ചിരുന്നു. എന്നാല്‍, അവര്‍ ചര്‍ച്ചക്ക് തയാറായില്ല. ഈ നിലപാട് ശരിയായിരുന്നോ എന്നാലോചിക്കണം- മുഖ്യമന്ത്രി പറഞ്ഞു.
സുപ്രീംകോടതിയില്‍ ശബരിമലവിഷയത്തില്‍ പരാതി നല്കിയ യങ് ലോയേഴ്സ് അസോസിയേഷന് ആര്‍എസ്എസ് ബന്ധമുള്ളവരാണെന്ന് മുഖ്യമന്ത്രി ആവര്‍ത്തിച്ചു. ശബരിമല വേറിട്ടു നില്ക്കുന്ന ക്ഷേത്രമാണ്. ശബരിമലയെ സംരക്ഷിക്കുകയെന്ന നിലപാടാണ് സര്‍ക്കാര്‍ സ്വീകരിച്ചത്. ശബരിമല അതേരീതിയില്‍ നിലനിര്ത്തുകഎന്നതിനാണ് പ്രാധാന്യം. ശബരിമലയില്‍ നിന്ന് ഒരു രൂപ പോലും സര്‍ക്കാരിലേക്ക് എടുക്കുന്നില്ല. 2017-18 കാലത്ത് 207കോടി രൂപ ദേവസ്വം ബോര്‍ഡിന് നല്കി, മുഖ്യമന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: