ശാസ്ത്രീയനാമം: Syzygium cumini
തമിഴ്: ജാമുന്
സംസ്കൃതം: മഹാഫല, ജാംബു
എവിടെ കാണാം: ഇന്ത്യയില്‍ ഉടനീളം ഇലപൊഴിയും വനങ്ങളില്‍ കാണുന്ന ഞാവല്‍, നാട്ടിന്‍പുറങ്ങളില്‍ ഫലവൃക്ഷമായി നട്ടുവരുന്നു. ഞാവല്‍പ്പഴം ഏത് രോഗികള്‍ക്കും ഭക്ഷിക്കാവുന്നതാണ്.
പ്രത്യുത്പാദനം: വിത്തില്‍നിന്ന്
ചില ഔഷധ പ്രയോഗങ്ങള്‍
ഛര്‍ദിയും വയറ്റിളക്കവും കൊണ്ട് ഉണ്ടാകുന്ന നിര്‍ജലീകരണം ഇല്ലാതാക്കുവാനും ശരീരക്ഷീണം കുറയ്ക്കുവാനും, ഛര്‍ദിക്കും വയറ്റിളക്കത്തിനുമുള്ള ശമനൗഷധമായും ഇനി പറയുന്ന കഷായം ഉപയോഗിക്കാവുന്നതാണ്. ഞാവല്‍ തളിരില, മാവിന്റെ തളിരില, ശതാവരിക്കിഴങ്ങ്, മുത്തങ്ങാക്കിഴങ്ങ്, രാമച്ചത്തിന് വേര്, കൂവളത്തിന് വേര്, പഴുത്ത പ്ലാവിലഞെട്ട്, ചുക്ക്, കുരുമുളക്, തിപ്പലി, ഞെരിഞ്ഞില്‍, കൊത്തംപാലരി, ഏലത്തരി, ചിറ്റമൃത്, ദേവതാരം, ചെറുപയറ്, ജീരകം, കരിംജീരകം, പെരുംജീരകം, മലര്, ഇവ ഓരോന്നും അഞ്ച് ഗ്രാം വീതം രണ്ട് ലിറ്റര്‍ വെള്ളത്തില്‍ വെന്ത് ഒരു ലിറ്റര്‍ ആകുമ്പോള്‍ 100 മില്ലി വീതം എടുത്ത് തണുപ്പിച്ച് ഒരു സ്പൂണ്‍ തേനും ചേര്‍ത്ത് അരമണിക്കുര്‍ ഇടവിട്ട് കഴിച്ചുകൊണ്ടിരുന്നാല്‍ ഛര്‍ദിയും വറ്റിളക്കവും മാറുന്നതിനൊപ്പം നിര്‍ജലീകരണവും ക്ഷീണവും ഇല്ലാതാകും.
ഞാവലിന്റെ കുരു, മലര്, കൊത്തംപാലരി, ഇവ സമം പൊടിച്ച് ഒരു സ്പൂണ്‍ പൊടി വീതം തേനില്‍ ചാലിച്ച് ദിവസം മൂന്ന് നേരം സേവിച്ചാല്‍ ഗര്‍ഭിണികളുടെ ഛര്‍ദിയും ശരീരക്ഷീണവും കുറയും.
ഞാവലിന്റെ തൊലി അറുപത് ഗ്രാം, ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലി ആയി വറ്റിച്ചതില്‍ നിന്ന് നൂറ് മില്ലി കഷായം എടുത്ത് ഒരു നുള്ള് മഞ്ഞള്‍ പൊടിയും ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിച്ചാല്‍ പ്രമേഹരോഗം കുറയും.
ഞാവല്‍ തൊലി നിലപ്പനകിഴങ്ങ്, ദേവതാരം, നെല്ലിക്കാത്തൊണ്ട്, കരിങ്ങാലി കാതല്‍, ശതാവരിക്കിഴങ്ങ് ഇവ ഓരോന്നും ആറ് ഗ്രാം വീതം, ഞെരിഞ്ഞില്‍ മുപ്പത് ഗ്രാം, ഇവ ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വെന്ത് നാനൂറ് മില്ലിയാക്കി വറ്റിച്ച് നൂറ് മില്ലി വീതം തേന്‍ മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴ ശേഷവും സേവിച്ചാല്‍ മൂന്ന് മാസം കൊണ്ട് രക്തത്തിലെ ക്രിയാറ്റിന്‍ കുറയും.(ക്രിയാറ്റിന്റെ അളവ് കൂടുന്നത് വൃക്കരോഗത്തിന്റെ ലക്ഷണമാണ്).
പ്രതികരിക്കാൻ ഇവിടെ എഴുതുക: