പത്തനംതിട്ട: അയ്യപ്പഭക്തരോടുള്ള പോലീസിന്റെ ക്രൂരത തുടരുന്നു. കാല് നടയായി സന്നിധാനത്തേക്ക് വന്ന ഇതരസംസ്ഥാന തീര്‍ഥാടകനെ തുരത്തി.
ശബരിമല പൂങ്കാവനം നിരോധനാജ്ഞയുടെ മറവില്‍ കയ്യടക്കിയ പോലീസ് നിലയ്ക്കലിന് ഒരു കിലോമീറ്റര്‍ മുന്‍പായി റോഡില്‍ ബാരിക്കേഡ് തീര്‍ത്തിട്ടുണ്ട്. ഇവിടെ നിന്നുമാണ് വ്രതം നോറ്റ് അയ്യപ്പ ദര്‍ശനത്തിന് നടന്നെത്തിയ ആന്ധ്ര സ്വദേശിയായ യുവാവിനെ പോലീസ് മടക്കി അയച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടു മണിയോടെയാണ് ആന്ധ്ര ഗുണ്ടൂര്‍ സ്വദേശി കൃഷ്ണ (25)യെ വന്‍ പോലീസ് സംഘം തടഞ്ഞത്. ഒറ്റയ്ക്കായിരുന്ന ഇയാളുടെ പക്കല്‍ ഒരു സഞ്ചി മാത്രമാണുണ്ടായിരുന്നത്. പോലീസ് സഞ്ചി പരിശോധിച്ചപ്പോള്‍ അതില്‍ ഒരു പുതപ്പും കുറെ പഴങ്ങളും മാത്രമാണ് ഉണ്ടായിരുന്നത്.
ശബരിമല ദര്‍ശനത്തിനായി ട്രെയിനില്‍ വ്യാഴാഴ്ച ചെങ്ങന്നൂരില്‍ വന്നിറങ്ങി നടന്ന് ശബരിമലയിലേക്ക് എത്തിയതായിരുന്നു കൃഷ്ണ. ശബരിമലയിലെ യുവതീപ്രവേശന വിഷയമോ നിരോധനാജ്ഞയോ കൃഷ്ണയ്ക്ക് അറിയില്ലായിരുന്നു. ആദ്യമായാണ് ദര്‍ശനത്തിനു വന്നതെന്ന് കൃഷ്ണ പോലീസിനോടു പറഞ്ഞു. ഗുണ്ടൂരിലെ ഒരു ഹോട്ടലില്‍ പാചകക്കാരനാണ് കൃഷ്ണ.
പ്രതികരിക്കാൻ ഇവിടെ എഴുതുക: