കൊച്ചി: സന്നിധാനത്ത് പോലീസ് രാജ് നടപ്പാക്കാന്‍ സര്‍ക്കാര്‍ ശ്രമിക്കുകയാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാന പ്രചാര്‍പ്രമുഖ് എന്‍.ആര്. സുധാകരന് ആരോപിച്ചു.
സുപ്രീംകോടതിവിധി നടപ്പാക്കുകയെന്നതിലുപരി ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസങ്ങളെയും തകര്‍ക്കുകയെന്ന സിപിഎം അജണ്ട നടപ്പാക്കാന്‍ പൊലീസ്സംവിധാനം ഉപയോഗിക്കുകയാണ്. ഭക്തജനങ്ങളെയും മാധ്യമങ്ങളേയും തടഞ്ഞ് സന്നിധാനത്ത് യുദ്ധാന്തരീക്ഷം സൃഷ്ടിക്കാനാണ് ശ്രമം.
ചട്ടമ്പിസ്വാമികളുടെ പ്രതിമ ആക്രമിച്ചതില്‍ പ്രതിഷേധിക്കാത്ത സാമൂഹിക രാഷ്ട്രീയ നേതാക്കള്‍ സന്ദീപാനന്ദഗിരിയുടെ ആശ്രമത്തിന് നേരെയുള്ള ആക്രമണത്തെ പര്‍വതീകരിക്കുന്നത് ഇരട്ടത്താപ്പാണെന്നും സുധാകരന് ചൂണ്ടിക്കാട്ടി. ചട്ടമ്പിസ്വാമികളുടെ പ്രതിമ തകര്‍ത്തവരെ ഉടന്‍ അറസ്റ്റുചെയ്യണമെന്ന് അദ്ദേഹംആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: