കോഴിക്കോട്: ബന്ധുനിയമനം ശരിവെച്ച് മന്ത്രി കെ.ടി. ജലീലിന്റെ ഫെയ്സ് ബുക്ക് പോസ്റ്റ്.കേരള മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി കെ.ടി. ജലീലിന്റെ ബന്ധുവിന് നിയമിച്ചുവെന്ന് കെ.ടി ജലില്‍ ഫെയ്സ് ബുക്ക് പോസ്റ്റില്‍ പറയുന്നു. അഭിമുഖത്തിന് വന്ന മൂന്നു പേരും യോഗ്യതയില്ലാത്തവരായിരുന്നു, ഇക്കാരണത്താല്‍ ബന്ധുവിനെ അങ്ങോട്ട് വിളിച്ച് നിയമിക്കുകയായിരുന്നു. സ്വകാര്യ ബാങ്കിലെ മാനേജര്‍ ജോലിയെക്കാള്‍ താഴ്ന്ന ജോലിയായിരുന്നു ഇതെന്നും ജലില്‍ പറയുന്നു.
ജലീലിന്റെ പിതൃസഹോദരപുത്രന് കെ.ടി. അദീബിനെ കേരള മൈനോറിറ്റി ഡെവലപ്മെന്റ് ഫിനാന്‍സ് കോര്‍പ്പറേഷന്റെ ജനറല്‍ മാനേജരായി യോഗ്യതകളില്‍ മാറ്റംവരുത്തിയും ചട്ടങ്ങള്‍ ലംഘിച്ചും നിയമനം നല്‍കിയെന്നായിരുന്നു ആരോപണം. നിയമിച്ചു. തസ്തികയിലേക്ക് അപേക്ഷിക്കാനുള്ള വിദ്യാഭ്യാസ യോഗ്യതയടക്കം സര്‍ക്കാര്‍ വിജ്ഞാപനത്തിലൂടെ മാറ്റിയാണ് സൗത്ത് ഇന്ത്യന്‍ ബാങ്കിലെ മാനേജരായ ഇദ്ദേഹത്തെ നിയമിച്ചത്. കഴിഞ്ഞ മാസം എട്ടിനാണ് പൊതുഭരണവകുപ്പ് ഉത്തരവിറക്കിയത്.
2013 ജൂണ്‍ 29ന് ഇറങ്ങിയ വിജ്ഞാപനപ്രകാരം ഈ തസ്തികയ്ക്കുള്ള വിദ്യാഭ്യാസയോഗ്യത അദീബിനില്ല. നിയമനത്തിന് വഴിയൊരുക്കാന്‍ ഇദ്ദേഹത്തിന്റെ വിദ്യാഭ്യാസ യോഗ്യതക്കനുസരിച്ച് തസ്തികയുടെ യോഗ്യത മാറ്റിനിശ്ചയിച്ച് വിജ്ഞാപനമിറക്കുകയായിരുന്നു.
2016 ആഗസ്റ്റ് 18ന് പുറത്തിറങ്ങിയ വിജ്ഞാപനപ്രകാരം അപേക്ഷ ക്ഷണിക്കലും ഇന്റര്‍വ്യൂവും നടന്നു. എന്നാല്‍, മന്ത്രി ജയരാജന്റെ ‘ചിറ്റപ്പന് നിയമനം’ വിവാദം കൊടുമ്പിരിക്കൊണ്ട പശ്ചാത്തലത്തില്‍ അദീബ് ഇന്റര്‍വ്യൂവില്‍ പങ്കെടുത്തില്ല. ഈ ഇന്റര്‍വ്യൂവിന്റെ ഫലം പോലും പരിഗണിക്കാതെയാണ് ഇദ്ദേഹത്തിന് നിയമനം നല്കി ഉത്തരവിറക്കിയത്. പൊതുമേഖലാ സ്ഥാപനങ്ങളില്‍ ഉയര്‍ന്ന തസ്തികകളില്‍ നിയമനം നടത്തുന്നതിനുള്ള ചട്ടങ്ങള്‍ ലംഘിച്ചാണ് ഈ ബന്ധുനിയമനം. സര്‍ക്കാര്‍ സര്‍വീസില്‍ നിന്ന് ഡെപ്യൂട്ടേഷന് വ്യവസ്ഥയിലാണ് ഈ തസ്തികയിലേക്ക് നിയമനം പതിവ്. എന്നാല്‍, ഇതും പാലിച്ചില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: