ശബരിമല: ചിത്തിര ആട്ട പൂജയ്ക്കായിശബരിമല നട തുറക്കാനിരിക്കേ പമ്പയിലും നിലയ്ക്കലും വന്‍ പോലീസ് സന്നാഹം. ഇന്ന് മുതല്‍ വന്‍ പോലീസ് സന്നാഹത്തേയാണ് പമ്പയിലും നിലയ്ക്കലിലും സന്നിധാനത്തുമായി വിന്യസിച്ചിരിക്കുന്നത്. നിലയ്ക്കലില്‍ പോലീസ് ബാരിക്കേഡുകള്‍ നിരത്തി.
വടശേരിക്കര, നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നീ മേഖലകളായി തിരിച്ചാണ് പോലീസിനെ വിന്യസിച്ചിരിക്കുന്നത്. ഇന്ന് അര്‍ധരാത്രി മുതല്‍ നിലയ്ക്കല്‍, പമ്പ, ഇലവുങ്കല്‍, സന്നിധാനം എന്നിവടങ്ങളില്‍ നിരോധനാജ്ഞയും പ്രഖ്യാപിച്ചിട്ടുണ്ട്. എല്ലാ പാതകളിലും പോലീസിന്റെ നേതൃത്വത്തില്‍ കര്‍ശന വാഹനപരിശോധന നടത്തുന്നുണ്ട്. യുദ്ധസമാനമായ സാഹചര്യമാണ് പോലീസും സര്‍ക്കാരും സൃഷ്ടിച്ചിരിക്കുന്നത്.
ഭക്തരല്ലാത്തവരെ പമ്പയിലേക്കോ സന്നിധാനത്തേക്കോ കടത്തിവിടില്ലെന്ന് പോലീസ് അറിയിച്ചിട്ടുണ്ട്. കൂടാതെ ഇരുമുടി കെട്ടില്ലാതെ വരുന്നവര്‍ തിരിച്ചറിയില്‍ കാര്‍ഡും കൈയ്യില്‍ കരുതണം. നടതുറക്കുന്നതിന് മുന്‍പ് മാധ്യമ പ്രവര്‍ത്തകരെയും സന്നിധാനത്തേക്ക് പ്രവേശിപ്പിക്കില്ല. ആചാരലംഘനത്തിനായി യുവതികള്‍ എത്തിയാല്‍ അവര്‍ക്ക് സുരക്ഷ ഒരുക്കാന്‍ പോലീസ് സജ്ജമാണെന്ന് പത്തനംതിട്ട എസ്പി വ്യക്തമാക്കിയിട്ടുണ്ട്.
ഇതുവരെ 3719പേരെ അറസ്റ്റ് ചെയ്തിട്ടുണ്ട്. 546 കേസുകള്‍ രജിസ്റ്റര്‍ ചെയ്തു. നിലയ്ക്കലിലും പമ്പയിലും ശക്തമായ സുരക്ഷയാണ് പോലീസ് ഏര്‍പ്പെടുത്തിയിരിക്കുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: