തിരുവനന്തപുരം: തിരുവനന്തപുരം ജില്ലയില്‍ കനത്ത മഴ. ഇന്നലെ വൈകിട്ട് ആരംഭിച്ച മഴ ഇപ്പോഴും ശക്തമായി തുടരുകയാണ്. മഴ കനത്തതിനെ തുടര്‍ന്ന് നെയ്യാര്‍ ഡാമിന്റെ നാല് ഷട്ടറുകള്‍ ഒരടി വീതം ഉയര്‍ത്തി. 83.4 അടിയാണ് ഡാമിലെ നിലവിലെ ജലനിരപ്പ്. പേപ്പാറ, അരുവിക്കര ഡാമുകളുടെയും ഷട്ടറുകള്‍ ഉയര്‍ത്തിയിട്ടുണ്ട്.
ഡാമുകളുടെ വൃഷ്ടി പ്രദേശത്ത് ഇപ്പോഴും കനത്ത മഴയാണ്. ഷട്ടറുകള്‍ ഉയര്‍ത്തിയതിനാല്‍ നെയ്യാറിന്റെ ഇരുകരകളിലും, കരമനയാറിന്റെയും നെയ്യാറിന്റെയും തീരത്തുള്ളവരും ജാഗ്രത പാലിക്കണമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.
വരുന്ന ആറുദിവസത്തേക്ക് ശക്തമായ മഴക്ക് സാധ്യത ഉണ്ട് എന്നും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം അറിയിച്ചു. ഇടിമിന്നലോടു കൂടിയ മഴക്കും സാധ്യത ഉള്ളതായും കാലാവസ്ഥ നിരീക്ഷണ കേന്ദ്രം വ്യക്തമാക്കി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: