ചങ്ങനാശേരി: ശബരിമല യുവതി പ്രവേശന കേസില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ഭക്തജനങ്ങളുടെ വികാരം മാനിക്കാതെ പ്രവര്‍ത്തിക്കുന്നതിനാല്‍ ദേവസ്വം ജീവനക്കാര്‍ സാമ്പത്തികവും മാനസികവുമായ ബുദ്ധിമുട്ടിലായിരിക്കുകയാണെന്ന് തിരുവിതാംകൂര്‍ ദേവസ്വം എംപ്ലോയീസ് സംഘ്.
സമൂഹത്തില്‍ നിന്ന് ഒറ്റപ്പെട്ട അവസ്ഥയിലാണ് ജീവനക്കാര്‍. ശബരിമല ഉള്‍പ്പെടെയുള്ള ദേവസ്വം ബോര്‍ഡിന്റെ ക്ഷേത്രങ്ങളില്‍ വരുമാനം ഗണ്യമായി കുറഞ്ഞതുമൂലം പതിനായിരത്തില്പരം വരുന്ന ജീവനക്കാര്‍ക്കും പെന്‍ഷന്‍കാര്‍ക്കും ശമ്പളവും പെന്‍ഷനും ലഭിക്കാതെ വരുന്ന സാഹചര്യമാണുള്ളത്. ശബരിമലയിലെ വരുമാനം കൊണ്ട് നിലനില്‍ക്കുന്ന തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കടക്കെണിയിലേക്ക് നീങ്ങുകയാണ്.
ഇതുമുലം ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ഭാവി അനിശ്ചിതത്വത്തിലായി. സാമ്പത്തിക പ്രതിസന്ധിയിലേക്ക് തള്ളിവിട്ടത് ദേവസ്വം ബോര്‍ഡിന്റെ വഴിപിഴച്ച നയമാണ്. ക്ഷേത്രങ്ങളുടെ നിലനില്‍പ്പ് തന്നെ പ്രതിസന്ധിയിലായി. ഇതിനു കാരണക്കാരായ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനെതിരെയും സര്‍ക്കാരിനെതിരെയും പ്രതിഷേധിക്കാന്‍ ജീവനക്കാര്‍ ഒന്നടങ്കം മുന്നോട്ടു വരണമെന്ന് എംപ്ലോയീസ് സംഘ് സംസ്ഥാന പ്രസിഡന്റ് എന്‍.പി. കൃഷ്ണകുമാര്‍ ആവശ്യപ്പെട്ടു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: