തിരുവനന്തപുരം: ശബരിമല യുവതീ പ്രവേശന വിഷയം മുന്‍നിര്‍ത്തി സംസ്ഥാന സര്‍ക്കാരിനെ തകര്‍ക്കാന്‍ ആരെങ്കിലും ശ്രമിച്ചാല്‍ അത് വിലപ്പോവില്ലെന്ന് മന്ത്രി ഇ.പി.ജയരാജന്. സര്‍ക്കാരിന് ഇപ്പോള്‍ ജനപിന്തുണ കൂടിയെന്നും അദ്ദേഹം പറഞ്ഞു.
പ്രളയക്കെടുതിയില്‍ തകര്‍ന്ന കേരളത്തിന് ലഭിക്കേണ്ട സഹായങ്ങള്‍ ഇല്ലാതാക്കാന്‍ പലവഴിക്ക് ശ്രമങ്ങള്‍ ഉണ്ടായെന്നു പറഞ്ഞ ജയരാജന് സാലറി ചലഞ്ച് പരാജയമല്ലെന്നും കൂട്ടിച്ചേര്‍ത്തു. നവകേരള നിര്‍മ്മിതിക്കായാണ് സാലറി ചലഞ്ച് പ്രഖ്യാപിച്ചിട്ടുള്ളത്. പക്ഷെ അതിനെ തകര്‍ക്കാനാണ് പലരും ശ്രമിച്ചത്. അതിന്റെ ഭാഗമായിട്ടുള്ളതാണ് ഹൈക്കോടതിയിലെ കേസുകള്‍.
സാലറി ചലഞ്ച് ബലപ്രയോഗത്തിലൂടെ നടത്തിയിട്ടില്ല.അത് സര്‍ക്കാര്‍ നയമല്ല. നല്ല മനസ്സുള്ള എല്ലാവരും സഹായിക്കുമെന്നാണ് കരുതുന്നതെന്നും മന്ത്രി പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: