കൊച്ചി: സുപ്രീംകോടതിവിധിയുടെ അന്തിമ തീരുമാനം വിശ്വാസികള്‍ക്ക് അനുകൂലമാകുമെന്നും ഇപ്പോഴത്തെ വിധി അയ്യപ്പധര്മത്തിന്റെ ലോക പ്രചാരണത്തിനും വിശ്വാസത്തിന്റെ സ്ഥാപനത്തിനുമുള്ള അവസരമാണെന്നും കേരളത്തിലെ തന്ത്രിസമൂഹം. കൊച്ചിയില്‍ ചേര്‍ന്ന തന്ത്രിമാരുടെയും സാമൂഹ്യ സംഘടനാ പ്രതിനിധികളുടെയും സംഗമം, അയ്യപ്പധര്മത്തിന്റെയും ക്ഷേത്രാചാരങ്ങളുടെയും സംരക്ഷണത്തിനും പാലനത്തിനും പ്രതിജ്ഞാബദ്ധരാണെന്ന് പ്രഖ്യാപിച്ചു.
ക്ഷേത്രം ഹിന്ദുക്കളുടെ ആശ്രയമാണ്. അതില്ലാതാക്കാനുള്ള ശ്രമത്തെ എല്ലാവരും ചേര്‍ന്ന് ചെറുക്കണമെന്ന് ഗുരുവായൂര്‍ തന്ത്രി ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട് പറഞ്ഞു.
തന്ത്രി പറവൂര്‍ ജ്യോതിസ്. കെ.എസ്, കെ.കെ. അനിരുദ്ധന് തന്ത്രി (മൂത്തകുന്നം), കരുമാത്ര ടി.എസ്. വിജയന് തന്ത്രിയുടെ ശിഷ്യര്‍, ചേന്നാസ് വിഷ്ണു നമ്പൂതിരിപ്പാട്, കെ. വാസുദേവന്‍പോറ്റി, അക്കീരമണ്‍ കാളിദാസന് ഭട്ടതിരിപ്പാട്, വേഴപ്പറമ്പ് കൃഷ്ണന് നമ്പൂതിരി, ചേന്നാസ് ഡോ. ദിനേശന് നമ്പൂതിരിപ്പാട്, കാട്ടുമാടം ഈശാനന് നമ്പൂതിരിപ്പാട്, ചേന്നാസ് സി.പി. ചെറിയ നാരായണന് നമ്പൂതിരിപ്പാട്, പുടയൂര്‍ ജയനാരായണന്‍ നമ്പൂതിരിപ്പാട്, എടക്കഴിപ്പുറം ശ്രരാമന് നമ്പൂതിരി, സുനില്‍ ഗുരുപദം, ജിതിന് ഗോപാല്‍ മൃത്യുഞ്ജയന് തന്ത്രി, പുലിയന്നൂര്‍ ശശി നമ്പൂതിരിപ്പാട്, ഇ.എം. നാരായണന് നമ്പൂതിരിപ്പാട്, പുലിയന്നൂര്‍ മുരളീ നാരായണന് നമ്പൂതിരിപ്പാട്, പയ്യപ്പള്ളി മാധവന് നമ്പൂതിരിപ്പാട്, വി.പി. ചിത്രഭാനു നമ്പൂതിരിപ്പാട്, ഇരവില്‍ പത്മാനഭന് വാഴമ്പൂര്, കെ. മാധവഭട്ട്, എ. അനൂപ് ഭട്ട്, കെ.ആര്. വിഷ്ണു നമ്പൂതിരി, പന്തളം രാജകുടുംബാംഗങ്ങളായ പി. രാമവര്‍മ, എം.ആര്. സുരേഷ് വര്‍മരാജ, ഹിന്ദുഐക്യവേദി രക്ഷാധികാരി എം.കെ. കുഞ്ഞോല്‍, പാണവ സമുദായ അധ്യക്ഷന്‍ തഴവ സഹദേവന് എന്നിവര്‍ സംഗമത്തില്‍ പങ്കെടുത്തു. എന്‍എസ്എസ് കരയോഗം ജനറല്‍ സെക്രട്ടറി പി. രാമചന്ദ്രന് സ്വാഗതം പറഞ്ഞു.
ആചാരങ്ങള്‍ തിരുത്താന്‍ സര്‍ക്കാര്‍ ഉത്തരവുകള്ക്ക്ക ഴിയില്ല: പരമാനന്ദ ബ്രഹ്മാനന്ദ തീര്‍ഥ സ്വാമിയാര്
കോടതിയും ഭരണസംവിധാനവും ഭൗതിക-ആത്മീയ കാര്യങ്ങള്‍ അറിഞ്ഞും ഉള്‍കൊണ്ടും വേണം തീരുമാനങ്ങളെടുക്കാനെന്ന് അനുഗ്രഹ പ്രഭാഷണത്തില്‍ പത്മനാഭ സ്വാമി ക്ഷേത്രത്തിലെ ജഗദ്ഗുരു ശങ്കരാചാര്യ പരമാനന്ദ ബ്രഹ്മാനന്ദ തീര്‍ഥ സ്വാമിയാര് പറഞ്ഞു.
നവോത്ഥാന പ്രവര്‍ത്തനങ്ങള്‍ക്കെല്ലാം ആധ്യാത്മികാചാര്യന്മാരുടെ പിന്തുണയും നേതൃത്വവും ഉണ്ടായിരുന്നു. സ്മൃതിയാണ് ആചാരങ്ങള്‍ക്ക് അടിസ്ഥാനം. ആ സ്മൃതിപോലും തിരുത്തപ്പെട്ടിട്ടുണ്ട്. അതിന് ആചാര്യന്മാര്ക്കേ കഴിയൂ. അവര്‍ ചര്‍ച്ചകളിലൂടെ സമവായത്തിലൂടെ സാമൂഹ്യ സംഘര്‍ഷമില്ലാതെ പലവട്ടം ചെയ്തിട്ടുണ്ട്. കോടതിവിധിയും സര്‍ക്കാര്‍ ഉത്തരവും പാര്‍ട്ടി തീരുമാനവും വഴി സാധിക്കില്ല.
കോടതി വിധി, സത്യമേവ ജയതേ എന്ന ആപ്ത വാക്യം ഉള്‍ക്കൊണ്ട് വേണമായിരുന്നു. ചരിത്രം, പുരാണം, ധര്‍മം, സംസ്കാരം, ഐതിഹ്യം, വിശ്വാസം എല്ലാം സദാചാരമായി അംഗീകരിക്കാനുള്ള സ്വാതന്ത്ര്യമാണ് ഹനിക്കപ്പെട്ടത്, സ്വാമി പറഞ്ഞു.
കോടതിവിധി പൂര്‍ണമല്ല, അതിലേക്കുള്ള യാത്രയേ ആയിട്ടുള്ളു. തിരുത്തപ്പെടും. ഇപ്പോള്‍ സംഭവിച്ചത് ഇക്കാലത്തുണ്ടായ ധാര്‍മിക ഭ്രംശങ്ങള്‍ അയ്യപ്പധര്മത്തിലൂടെ തിരുത്താന്‍ ലോകത്തിന് സന്ദേശം കൊടുക്കാനുള്ള അവസരമാണ്, അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: