തിരുവനന്തപുരം: തിരുവനന്തപുരത്ത് കരയോഗ മന്ദിരത്തിന് നേരെ ആക്രമണം. മേലാംകോട് എന്‍എസ്എസ് കരയോഗ മന്ദിരത്തിന് നേരെയാണ് സാമൂഹ്യവിരുദ്ധരുടെ ആക്രമണമുണ്ടായത്. കരയോഗ മന്ദിരത്തിന് മുന്നില്‍ റീത്തും വച്ചിട്ടുണ്ട്.
എന്‍എസ്എസ് ജനറല്‍ സെക്രട്ടറി ജി.സുകുമാരന്‍ നായരെ അധിക്ഷേപിച്ചു കൊണ്ടുള്ള വാക്കുകളാണ് റീത്തില്‍ എഴുതിയിരിക്കുന്നത്. കരയോഗത്തിന് മുന്നിലെ കൊടിമരവും തകര്‍ത്തിട്ടുണ്ട്. കരയോഗത്തിന് മുന്നില്‍ സ്ഥാപിച്ചിരുന്ന ചട്ടമ്പി സ്വാമികളുടെ സ്മാരകം തകര്‍ത്തു. സിപിഎം ക്രിമിനലുകളാണ് അക്രമത്തിന് പിന്നിലെന്നാണ് ആരോപണം.
കരയോഗ മന്ദിരത്തിന് വലിയ നാശനഷ്ടം സംഭവിച്ചതായി എന്‍എസ്എസ് തിരുവനന്തപുരം താലൂക്ക് യൂണിയന് പ്രസിഡന്റ് സംഗീത് കുമാര്‍ പറഞ്ഞു. ശബരിമല യുവതി പ്രവേശനത്തിനെതിരായി എന്‍എസ്എസ് ശക്തമായ നിലപാട് എടുത്തതാണ് ആക്രമണങ്ങള്‍ക്ക് കാരണമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: