ന്യൂദല്‍ഹി: ഇന്ത്യയുടെ ഉരുക്കുമനുഷ്യന് സര്‍ദാര്‍ പട്ടേലിനുള്ള ഉചിതമായ സ്മാരകമാണ് ഏകതാ പ്രതിമയെന്ന് അദ്ദേഹത്തിന്റെ കുടുംബാംഗങ്ങള്‍.
”പട്ടേല്‍ രാജ്യത്തിന് നല്കിയ സംഭാവനകള്‍ക്കുള്ള ആദരമാണിത്. അദ്ദേഹത്തിന്റെ ജീവിതത്തെക്കുറിച്ച് പുതിയ തലമുറയ്ക്ക് മനസിലാക്കാന്‍ ഉപകരിക്കും. മുന്‍ സര്‍ക്കാരുകള്‍ ഇത് നേരത്തെ ചെയ്യേണ്ടതായിരുന്നു. എന്നാല്‍ കോണ്‍ഗ്രസ് ഒന്നും ചെയ്തില്ല”. പട്ടേലിന്റെ ഇളയസഹോദരന് സോമഭായ് പട്ടേലിന്റെ പേരമകനായ ധീരുഭായ് പട്ടേല്‍ പറഞ്ഞു.
സര്‍ദാര്‍ പട്ടേലില്നിന്നും പുതുതലമുറ പ്രചോദനം ഉള്‍ക്കൊള്ളുമെന്ന് മുതിര്‍ന്ന ബന്ധുവായ ഭൂപേന്ദ്ര പട്ടേല്‍ അഭിപ്രായപ്പെട്ടു. പട്ടേലിന്റെ 35 ബന്ധുക്കള്‍ പരിപാടിയില്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: