ലക്നൗ: ‘രാജീവ് ഗാന്ധിയുടെ ഭരണകാലത്ത്, യുപിയിലെ ഹഷീംപുരയില് 42 മുസ്ലിങ്ങളെ കൂട്ടക്കൊല ചെയ്ത കേസില്‍ 16 മുന്‍ പോലീസുദ്യോഗസ്ഥര്‍ക്ക് ജീവപര്യന്തം. ദല്‍ഹി ഹൈക്കോടതിയുടേതാണ് ഉത്തരവ്. 87ലെ മീററ്റ് കലാപത്തിനു ശേഷമാണ് ഹഷീംപുര കൂട്ടക്കൊല.
ബിജെപി നേതാവ് ഡോ. സുബ്രഹ്മണ്യന് സ്വാമിയും മനുഷ്യവകാശ കമ്മീഷനും കൂട്ടക്കൊലയില്‍ നിന്ന് രക്ഷപ്പെട്ട സുള്‍ഫിക്കര്‍ നാസീറും നല്കിയ ഹര്‍ജിയിലാണ് നടപടി. 16 പേരെയും വിട്ടയച്ച തീസ്ഹസാരി കോടതി വിധി ചോദ്യം ചെയ്ത് നല്കിയ അപ്പീലിലാണ് ഇവര്‍ക്ക് ജീവപര്യന്തം വിധിച്ചത്.
‘രാജീവ് ഗാന്ധി പ്രധാനമന്ത്രിയും വീര ബഹാദൂര്‍ സിങ്ങ് മുഖ്യമന്ത്രിയുമായിരുന്ന കാലത്താണ് കൂട്ടക്കൊല. 87 മെയ് 22ന് രാത്രിയില്‍ പ്രൊവിന്‍ഷ്യല്‍ ആംഡ് കോണ്‍സ്റ്റാബുലറിയിലെ 16 പോലീസുദ്യോഗസ്ഥര്‍ എത്തി നാല്‍പ്പതിലേറെ യുവാക്കളെ വിളിച്ചുകൊണ്ടുപോയി വെടിവച്ചു കൊന്ന് ഗാസിയാബാദിലെ അപ്പര്‍ ഗംഗ കനാലില്‍ തള്ളിയെന്നാണ് കേസ്.
31 വര്‍ഷത്തിനു ശേഷമാണ് പ്രതികള്‍ക്ക് ശിക്ഷ ലഭിക്കുന്നത്. ഇവരില്‍ മിക്കവരും വിരമിച്ച ശേഷം വിശ്രമജീവിതം നയിക്കുകയാണ്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: