ശ്രീനഗര്‍: പാക്കിസ്ഥാന് നേരെ വീണ്ടും ഇന്ത്യയുടെ മിന്നലാക്രമണം. നിയന്ത്രണരേഖ കടന്ന് പാക്ക് അധിനിവേശ കശ്മീരിലെ ഹജിറ സൈനിക കേന്ദ്രത്തിന് നേരെയാണ് ഇന്ത്യ മിന്നലാക്രമണം നടത്തിയത്. കഴിഞ്ഞ ആഴ്ച പുഞ്ചിലെ സൈനിക ക്യാമ്പിനു നേരെ പാക്ക് സൈന്യം നടത്തിയ ആക്രമണത്തിനു മറുപടിയായാണ് ഇന്ത്യയുടെ സൈനിക നടപടി.
ഇന്നലെ പുലര്‍ച്ചെ നടത്തിയ ആക്രമണത്തില്‍ മൂന്ന് ഭീകരക്യാംപുകളും തകര്‍ത്തതായി ഇന്റലിജന്‍സ് വൃത്തങ്ങള്‍ അറിയിച്ചു. പീരങ്കികള്‍ ഉപയോഗിച്ചു നടത്തിയ ആക്രമണം പ്രതിരോധിക്കാന്‍ പാക്ക് സൈന്യത്തിനു സാവകാശം ലഭിച്ചില്ല. പഞ്ചാബിലെ ഇന്ത്യാ- പാക് അതിര്‍ത്തിയില്‍ നിന്ന് സംശയകരമായ സാഹചര്യത്തില്‍ കണ്ട രണ്ട് പാക് സൈനികരെ ഇന്ത്യന്‍ സൈന്യം അറസ്റ്റ് ചെയ്തതിനു തൊട്ടുപിന്നാലെയാണ് ആക്രമണം.
അതിർത്തി കടന്ന് ആക്രമണത്തിനെത്തിയ സായുധരായ പാക് അതിർത്തി രക്ഷാ ഭീകര സംഘത്തിലെ രണ്ടു പേരെ ഈ മാസം 22 ന് ഇന്ത്യ വധിച്ചിരുന്നു. ഇതിനു പിന്നാലെ ജമ്മു കശ്മീരിലെ അതിര്‍ത്തി മേഖലകളില്‍ സുരക്ഷ ശക്തമാക്കുകയും,ഏത് അടിയന്തിര സാഹചര്യം നേരിടാനും സേന തയ്യാറാണെന്ന് സൈനിക മേധാവി അറിയിക്കുകയും ചെയ്തിരുന്നു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: