ധാക്ക: അഴിമതിക്കേസില്‍ ബംഗ്ലാദേശ് മുന്‍ പ്രധാനമന്ത്രി ബീഗം ഖാലിദ സിയക്ക് ഏഴു വര്‍ഷം തടവ്. ചാരിറ്റിക്ക് വേണ്ടിയെന്ന പേരില്‍ സ്വരൂപിച്ച 31.5 മില്ല്യണ്‍ ടാക്ക( ഇന്ത്യന്‍ രൂപ ഏകദേശം രണ്ടു കോടി എഴുപത്തിരണ്ടു ലക്ഷം) തട്ടിയെടുത്തുവെന്ന കേസിലാണ് കോടതി ഇവരെ ശിക്ഷിച്ചത്.സിയയും മറ്റു മൂന്നു പേരും ചേര്‍ന്ന് അധികാരമുപയോഗിച്ച് ട്രസ്റ്റിന് വേണ്ടി അജ്ഞാതകേന്ദ്രങ്ങളില്‍ നിന്ന് ഫണ്ട് സ്വരൂപിച്ചുവെന്നാണ് കേസ്.
നേരത്ത, ഭര്‍ത്താവിന്റെ പേരിലുള്ള അനാഥാലയത്തിന്റെ ട്രസ്റ്റിന് ലഭിച്ച വിദേശസംഭാവന തട്ടിയെടുത്തുവെന്ന കേസില്‍ 73 കാരിയായ ഖാലിദ സിയ ഫെബ്രുവരി മുതല്‍ തടവ് ശിക്ഷ അനുഭവിച്ചു വരികയാണ്. ഈ കേസില്‍ അഞ്ചുവര്‍ഷം തടവാണ് കോടതി വിധിച്ചിരുന്നത്. ഇതിനിടെയാണ് ഏഴു വര്‍ഷം കൂടി തടവ് ശിക്ഷ ലഭിച്ചത്.
പ്രായാധിക്യവും ആരോഗ്യപ്രശ്നങ്ങളും കണക്കിലെടുത്ത് മെയ് മാസത്തില്‍ ഖാലിദയ്ക്ക് ഹൈക്കോടതി ജാമ്യം അനുവദിച്ചിരുന്നുവെങ്കിലും മറ്റു കേസുകളില്‍ ജാമ്യം ലഭിക്കാത്തതിനാല്‍ ജയിലില്‍ തന്നെ കഴിയുന്ന ഖാലിദ മൂന്നു തവണ ബംഗ്ലാദേശ് പ്രധാനമന്ത്രി പദം അലങ്കരിച്ചിട്ടുണ്ട്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: