കൊച്ചി: ശബരിമല ക്ഷേത്രത്തിന്റെ വിശുദ്ധി ഉറപ്പ് വരുത്തണമെന്ന് ഹൈക്കോടതി. ദര്‍ശനത്തിന് അഹിന്ദുക്കള്‍ എത്തുന്നത് സംബന്ധിച്ച് സര്‍ക്കാരിനോടും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനോടും ഹൈക്കോടതി വിശദീകരണം തേടുകയും ചെയ്തു.
ഭക്തര്‍ക്കെതിരെയുള്ള പോലീസ് അക്രമത്തില്‍ സര്‍ക്കാര്‍ എന്ത് നടപടി സ്വീകരിച്ചുവെന്നും ഹൈക്കോടതി ആരാഞ്ഞു. എല്ലാ വിശ്വാസികള്‍ക്കും ശബരിമലയില്‍ പ്രവേശിക്കാന്‍ സുരക്ഷയൊരുക്കണമെന്നും ക്ഷേത്ര പവിത്രത സംരക്ഷിച്ച് ഒരുക്കങ്ങള്‍ പൂര്‍ത്തിയാക്കണമെന്നും ഹൈക്കോടതി നിര്‍ദേശിച്ചു. അതേസമയം ക്ഷേത്രത്തില്‍ ക്രിമിനലുകള്‍ എത്തിയെന്ന് സര്‍ക്കാര്‍ കോടതിയെ അറിയിച്ചു. ക്രമസമാധാന പ്രശ്നങ്ങള്‍ ഉണ്ടാകാതിരിക്കാനാണ് സര്‍ക്കാര്‍ ശ്രമിച്ചത്.
യഥാര്‍ത്ഥ വിശ്വാസികള്‍ക്ക് സാധ്യമായ എല്ലാ സുരക്ഷയും ഒരുക്കുമെന്നും സര്‍ക്കാര്‍ അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: