ജംഷഡ്പൂര്‍: ഐഎസ്എല്‍ അഞ്ചാം പതിപ്പില്‍ തുടര്‍ച്ചയായ രണ്ട് ഹോം മത്സരങ്ങള്‍ക്കുശേഷം ബ്ലാസ്റ്റേഴ്സ് ഇന്ന് എവേ മത്സരത്തിന്. ജംഷഡ്പൂര്‍ എഫ്സിയാണ് എതിരാളികള്‍. തുടര്‍ച്ചയായ രണ്ട് സമനിലകള്‍ക്കുശേഷം വിജയം ലക്ഷ്യമിട്ടാണ് ബ്ലാസ്റ്റേഴ്സ് എത്തുന്നത്.
എടികെയ്ക്കെതിരെ എവേ മത്സരത്തില്‍ 2-0ന് ജയിച്ചശേഷം കൊച്ചിയില്‍ നടന്ന രണ്ട് മത്സരങ്ങളില്‍ മുംബൈ സിറ്റിയോടും ദല്‍ഹി ഡൈനാമോസിനോടും 1-1ന് സമനില പാലിച്ചു. അതിനാല്‍ ഇന്ന് ജയിക്കാനുറച്ചാണ് ജെയിംസിന്റെ കുട്ടികള്‍ മൈതാനത്തിറങ്ങുന്നത്. പ്രതിരോധത്തില്‍ കഴിഞ്ഞ മൂന്ന് കളികളിലും പുറത്തിരുന്ന അനസ് എടത്തൊടിക ഇന്ന് ആദ്യ ഇലവനില്‍ ഇടംപിടിക്കാനാണ് സാധ്യത. സസ്പെന്ഷന് കാരണമാണ് അനസ് മൂന്ന് മത്സരങ്ങളില്‍ കളിക്കാതിരുന്നത്. ജംഷഡ്പൂര്‍ അഞ്ചാം മത്സരത്തിനാണ് ഇറങ്ങുന്നത്. ആദ്യ കളിയില്‍ മുംബൈക്കെതിരെ ജയിച്ചശേഷം തുടര്‍ച്ചയായ മൂന്ന് സമനിലകള്‍ അവര്‍ വഴങ്ങി. ഇന്ന് സ്വന്തം തട്ടകത്തില്‍ ബ്ലാസ്റ്റേഴ്സിനെ തോല്‍പ്പിച്ച് വിജയവഴിയില്‍ തിരിച്ചെത്തുക എനതാണ് അവരുടെ ലക്ഷ്യം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: