ശിവഗിരി: സുപ്രീംകോടതി വിധിയുടെ പേരില്‍ വിശ്വാസം തകര്‍ക്കാനുള്ള നീക്കത്തെ ബിജെപിയും എസ്എന്‍ഡിപിയും ഒറ്റക്കെട്ടായി നേരിട്ട് തോല്പിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. ശിവഗിരിമഠത്തില്‍ ശ്രീനാരായണ ഗുരുദേവ മഹാസമാധി നവതി മഹാമണ്ഡല പൂജാസമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് ഉള്‍പ്പെടെയുള്ളവര്‍ വേദിയിലിരിക്കുമ്പോഴായിരുന്നു അമിത് ഷാ ശബരിമലയുടെ പേരില്‍ കേരളത്തില്‍ നടക്കുന്ന വിശ്വാസ ധ്വംസനത്തെ പരാമര്‍ശിച്ചത്.
നിരവധി പേര് മാറിമാറി ഭരിച്ചെങ്കിലും എസ്എന്‍ഡിപിക്കോ ശിവഗിരി മഠത്തിനോ ഇതേവരെ സര്‍ക്കാര്‍ സഹായമൊന്നും ലഭിച്ചിട്ടില്ലെന്ന് സ്വാഗതം പറഞ്ഞ യോഗം വൈസ് പ്രസിഡന്റ് തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു. ആദ്യമായാണ് സര്‍ക്കാര്‍ വക സാമ്പത്തിക സഹായം ലഭ്യമാകുന്നത്. ശിവഗിരിയെ തീര്‍ഥാടന സര്ക്യൂട്ടില്പ്പെടുത്തണമെന്നാവശ്യപ്പെട്ട് നിവേദനം നല്‍കിയിട്ട് വര്‍ഷങ്ങളായി.
അമിത് ഷായുടെ ശ്രദ്ധയില്‍ ഇക്കാര്യം പെടുത്തിയപ്പോള്‍ മൂന്ന് ദിവസത്തിനകം തീരുമാനമുണ്ടായി. 70 കോടിയുടെ കേന്ദ്രസഹായമാണ് കിട്ടുക. ഇക്കാര്യത്തില്‍ സമുദായത്തിന് അമിത് ഷായോട് വലിയ കടപ്പാടുണ്ട്; ഉണ്ടാകണം- തുഷാര്‍ വെള്ളാപ്പള്ളി പറഞ്ഞു.
പി. ശ്രീകുമാര്‍
പ്രതികരിക്കാൻ ഇവിടെ എഴുതുക: