ബീജാപൂര്‍: ഛത്തീസ്ഗഢില്‍ മാവോയിസ്റ്റ് ആക്രമണത്തില്‍ നാല് സിആര്‍പിഎഫ് ജവാന്മാര് വീരമൃത്യു. സ്ഫോടനത്തില്‍ രണ്ടു ജവാന്മാര്ക്കു പരിക്കേറ്റു. സൈനികരുടെ വാഹനവും മാവോയിസ്റ്റുകള്‍ തകര്‍ത്തിട്ടുണ്ട്.
നവംബര്‍ 12ന് തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് ആക്രമണമുണ്ടായത്. ഛത്തീസ്ഗഢ് അസംബ്ലി തിരഞ്ഞെടുപ്പില്‍ ബീജാപൂര്‍ ഉള്‍പ്പെടെയുള്ള മാവോയിസ്റ്റ് സ്വാധീന മേഖലകളില്‍ ആദ്യഘട്ടത്തിലാണു തിരഞ്ഞെടുപ്പ് നടക്കുന്നത്. സംസ്ഥാനത്തെ മറ്റു സീറ്റുകളിലേക്ക് നവംബര്‍ 20നും വോട്ടെടുപ്പു നടക്കും. ഡിസംബര്‍ 11നാണ് വോട്ടെണ്ണല്‍.
പ്രതികരിക്കാൻ ഇവിടെ എഴുതുക: