Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

പിണറായിക്കൊത്ത പിള്ള

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 27, 2018, 04:18 am IST
in Vicharam

കേരളമാകെ ശരണമന്ത്രം മുഴങ്ങുമ്പോള്‍ കൊട്ടാരക്കരയിലെ പിള്ളയദ്ദേഹം മാത്രം പിണറായിക്ക് ശരണം വിളിക്കുകയാണ്. കരിമല കയറ്റത്തേക്കാള്‍ പിള്ളയ്‌ക്ക് കഠിനം ഇടതുമുന്നണിയിലേക്കുള്ള കയറ്റമാണെന്നത് മനസ്സിലാക്കാവുന്നതേയുള്ളൂ. പിന്നെ കടപ്പാട് പിള്ളയ്‌ക്ക് പിണറായിയോട് ഇത്തിരി കൂടാനാണ് സാധ്യത. പട്ടികജാതിപ്രേമമൊക്കെ വാതോരാതെ വിളമ്പുന്നുണ്ടെങ്കിലും അവര്‍ക്കില്ലാത്ത വികസനം മുന്നാക്കക്കാര്‍ക്ക് വരുത്താനായിരിക്കണമല്ലോ പിള്ളയ്‌ക്ക് കാബിനറ്റ് റാങ്കും കൊടിവെച്ച കാറും കൊടുത്ത് പിണറായി കൂടെകൂട്ടിയിരിക്കുന്നത്. പിണറായി പ്രസംഗിക്കുന്ന വേദിയിലൊക്കെ കേറി അയ്യപ്പന്മാരെ ആക്ഷേപിക്കലാണ് ഉപകാരസ്മരണകൊണ്ട് ഇപ്പോള്‍ പിള്ള നടത്തുന്നത്. 

പിള്ള പിണറായിയെ പോലെ ഒരു വെറുംപാര്‍ട്ടിക്കാരനല്ല. എന്‍എസ്എസിന്റെ പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് കൂടിയാണ്. ശബരിമല വിഷയത്തില്‍ ആചാരാനുഷ്ഠാനങ്ങള്‍ക്കെതിരെ സര്‍ക്കാര്‍ പുലര്‍ത്തുന്ന തികഞ്ഞ ധാര്‍ഷ്ട്യത്തിന് കനത്ത മറുപടി കൊടുത്ത നായര്‍ സര്‍വീസ് സൊസൈറ്റിയുടെ ഒരു താലൂക്ക് യൂണിയന്‍ പ്രസിഡന്റ് നേതൃത്വത്തെയാകെ ധിക്കരിച്ച് പിണറായിക്ക് ശരണം വിളിക്കുന്നതിന്റെ അമര്‍ഷം സമുദായാംഗങ്ങള്‍ക്കിടയില്‍ പരന്നുതുടങ്ങിയിട്ടുണ്ട്. കേരളത്തിലങ്ങോളമിങ്ങോളം എന്‍എസ്എസ് താലൂക്ക് യൂണിയനുകളുടെ നേതൃത്വത്തില്‍ അയ്യപ്പവിശ്വാസസംരക്ഷണത്തിനായി നാമജപയാത്രകള്‍ നടന്നപ്പോഴും പത്തനാപുരം താലൂക്ക് യൂണിയന്‍ പ്രസിഡന്റ് പിണറായി വിജയന്റെ രോഗശാന്തിശുശ്രൂഷയിലായിരുന്നുവത്രെ. പിള്ളയുടെ താലൂക്ക് യൂണിയനില്‍പെട്ട കരയോഗങ്ങള്‍ നിവൃത്തിയില്ലാതെ വന്നപ്പോള്‍ സ്വന്തം നിലയില്‍ നാമജപയാത്രകള്‍ നടത്തി വിശ്വാസികള്‍ക്കൊപ്പമെന്ന് പ്രഖ്യാപിക്കുകയും സമരമുഖത്തിറങ്ങുകയും ചെയ്തു. എന്നിട്ടും പിള്ളയ്‌ക്ക് കുലുക്കമുണ്ടായില്ല. കീഴൂട്ട് വീട്ടിലെ പത്തായപ്പുരയില്‍ നിന്ന് കൊട്ടാരക്കരയിലെ പ്രമാണി പിന്നെ പുറത്തിറങ്ങിയത് പിണറായി പിരിവും കഴിഞ്ഞ് നാട്ടിലെത്തിയപ്പോഴാണ്. അപ്പോള്‍ തുടങ്ങിയ ത്വരയാണ്. മൈക്കിനുമുന്നില്‍ പണ്ടേ വാ പോയ കോടാലിയാണ് പിള്ള. എവിടെയെന്ന് നോക്കാതെ തലങ്ങും വിലങ്ങും വെട്ടും. താനൊരു തമാശക്കാരനാണെന്ന മട്ടില്‍ ആണിന്റെയും പെണ്ണിന്റെയും സ്വരത്തില്‍ മിമിക്രി കാട്ടി വര്‍ത്തമാനം പറയും. എതിരാളികളെ അശ്ലീലം പറഞ്ഞ് തോല്‍പിക്കുന്നതില്‍ എ ഗ്രേഡാണ് പ്രസംഗം. 

പിണറായിക്കൊത്ത പിള്ള എന്നാണ് ഇപ്പോഴത്തെ ചൊല്ല്. അമ്മാതിരി പ്രസംഗങ്ങളുടെ പേരില്‍ മാത്രം പ്രതിക്കൂട്ടില്‍ പലതവണ കയറിയിട്ടുണ്ട് പിള്ളയദ്ദേഹം. പഞ്ചാബ് മോഡല്‍ മുതല്‍ മുസ്ലീം പള്ളിയിലെ വാങ്ക് വിളിയെ അധിക്ഷേപിച്ചതുവരെ പിള്ളയുടെ വിടുവായത്തം നിറഞ്ഞാടിയ വേദികള്‍ നിരവധിയാണ്. 

ഇപ്പോള്‍ കുറച്ചുകാലമായി വലിയ മിണ്ടാട്ടമില്ലാതിരുന്ന പിള്ളയ്‌ക്ക് ഇപ്പോള്‍ തമ്പുരാന്‍ പിണറായിയുടെ കാവല്‍പ്പണി കിട്ടിയപ്പോള്‍ പെരുന്നയിലേക്ക് നോക്കിയും കൂവിവിളിക്കാമെന്ന ധൈര്യമായി. കൊല്ലത്ത് ശബരിമലയ്‌ക്കെതിരെ പ്രസംഗിച്ച് പിണറായി മുഖ്യനെ പതപ്പിച്ചെടുക്കുകയായിരുന്നു പിള്ളയുടെ ഉദ്ദേശ്യം. ഒരു താക്കോല്‍ സ്ഥാനത്തിന് ഇനിയും പ്രായമുണ്ടെന്ന അതിമോഹമെന്നല്ലാതെ എന്തുപറയാന്‍?

പിണറായിയുടെ വര്‍ഗശത്രു വേലിക്കകത്ത് അച്യുതാനന്ദന്‍ ഭരണം പരിഷ്‌കരിച്ച് ഒപ്പമിരിക്കുമ്പോള്‍ത്തന്നെ വേണം പിള്ള കൊടിവെച്ച കാറില്‍ പറക്കാന്‍. അഴിമതിക്കാരനായ പിള്ളയെ തുറുങ്കിലടച്ചല്ലാതെ വിശ്രമമില്ലെന്ന് വീമ്പിളക്കിയ അച്യുതാനന്ദന്‍ കാസ്‌ട്രോ പരുവത്തില്‍ വിശ്രമം തന്നെ തൊഴിലാക്കി ജീവിക്കുകയാണ്. 

അഴിമതി മുതല്‍ വിഐപി പീഡനം എന്തും മാന്യമായ പണിയാണ് പിണറായിയുടെ പാര്‍ട്ടിക്കും സര്‍ക്കാരിനും. ആകെ പൊറുക്കാനാകാത്തത് അമ്പലങ്ങളും ആചാരങ്ങളുമാണ്. സ്ത്രീസുരക്ഷയ്‌ക്കായി പോരാടാന്‍ പി.കെ. ശശിയെയും അയ്യപ്പന്മാരെ അധിക്ഷേപിക്കാന്‍ പിള്ളയെയും കൂടെക്കൂട്ടിയാണ് പിണറായി വിജയന്‍ പുതിയ കേരളം നിര്‍മ്മിക്കുന്നത്. ആ കേരളത്തിന്റെ കോലം എന്താവുമെന്നേ ഇനി അറിയാനുള്ളൂ.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം, 1199-ലെ പുതുവർഷം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

Kerala

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

Astrology

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Samskriti

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

പുതിയ വാര്‍ത്തകള്‍

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

തിരുവനന്തപുരത്ത് ബൈക്കപകടത്തില്‍ ബിഎല്‍ഒ മരിച്ചു

കേരളത്തിലെ ക്ഷേത്രത്തില്‍ സന്ദര്‍ശനം നടത്തുന്ന അനന്ത് അംബാനി (ഇടത്ത്) അനന്ത് അംബാനി അച്ഛന്‍ മുകേഷ് അംബാനിയ്ക്കൊപ്പം (വലത്ത്)

കേരളത്തിലെ ക്ഷേത്രങ്ങള്‍ക്ക് കയ്യയച്ച് ധനസഹായവുമായി അനന്ത് അംബാനി; ആറ് പുരാതന ക്ഷേത്രങ്ങൾക്ക് സഹായം

ഉച്ചയ്‌ക്കാണോ ജനിച്ചത് ? ജനനസമയം പറയും നിങ്ങളുടെ ഭാവി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.