കൊച്ചി: സന്നിധാനത്ത് വിവിധ ജോലികള്‍ക്കായി സിപിഎം പ്രവര്‍ത്തകരായ 1650 പേരെ നേരിട്ട് നിയമിക്കാന്‍ സര്‍ക്കാര്‍ ദേവസ്വം ബോര്‍ഡിനോട് ആവശ്യപ്പെട്ടത് ശബരിമലക്ഷേത്രത്തെ നിരീശ്വരവാദികളുടെയും സിപിഎംപ്രവര്‍ത്തകരുടെയും താവളമാക്കി മാറ്റി സര്‍ക്കാരിന്റെ പൂര്‍ണ്ണനിയന്ത്രണത്തില്‍ കൊണ്ടുവരുവാനുള്ള ഗൂഢശ്രമത്തിന്റെ ഭാഗമാണെന്ന് വിശ്വഹിന്ദുപരിഷത്ത് സംസ്ഥാനപ്രചാര്‍പ്രമുഖ് എന്‍.ആര്‍.സുധാകരന്‍ ആരോപിച്ചു.
ശബരിമലയിലെ നിയമനം പിഎസ്‌സി വഴിയാക്കണമെന്നും ഇക്കാര്യത്തില്‍ തീരുമാനമെടുക്കാനുള്ള അധികാരം സര്‍ക്കാരിനില്ലെന്നും സര്‍ക്കാര്‍ തീരുമാനം നടപ്പാക്കേണ്ട ബാധ്യത ദേവസ്വം ബോര്‍ഡിനില്ലെന്നും സുധാകരന്‍ പറഞ്ഞു.
















