ദൽഹി കടന്ന് ഹിമാചൽ വഴി ഡൽഹൗസിയിലേക്ക് ഒരു 1400 കി.മീ സൈക്ലിംഗ്. നോയിഡ റാൺഡോണേർസ് സംഘടിപ്പിച്ച സൈക്ലിംഗില്‍ വിജയികളായത് ആറ് മലയാളികള്‍. പറവൂർ ബൈക്കേർസ് ക്ലബ്ബിൽ നിന്ന് ഗലിൻ, രഘുറാം, ഉല്ലാസ്, അനന്തകൃഷ്ണൻ, ഷിനാജ് എന്നിവരും, മലപ്പുറത്ത് നിന്ന് നദീർ, തൃശ്ശൂർ നിന്ന് ലിജോ ജോയി എന്നിവരാണ് പങ്കെടുത്തത്.
ഇന്ത്യയിലാദ്യമായി ഇന്ത്യക്കകത്ത് തന്നെ നടത്തപ്പെട്ട 1400 കി.മീ മത്സരമായിരുന്നു ഇത്. ഉത്തർപ്രദേശിലെ നോയിഡയിൽ 19 ന് പുലർച്ചെ അഞ്ചിന് തുടങ്ങി ദൽഹി കുറുകെ കടന്ന് ഹരിയാന, പഞ്ചാബ്, ജമ്മു, ഹിമാചൽ പ്രദേശിലെ ദൽഹൗസി വരെ പോയി തിരികെ ഗ്രേറ്റർ നോയിഡയിൽ 23ന് വൈകിട്ട് 9 മണിക്ക് 112 മണിക്കൂറിൽ അവസാനിക്കുന്ന; 6 സംസ്ഥാനങ്ങൾ കടന്ന് എത്തുന്നതാണ് ഈ ദൂരം.
ഇക്കഴിഞ്ഞ ജനുവരിയിൽ ഇന്ത്യയിൽ ആദ്യമായി രണ്ട് രാജ്യങ്ങളിലായി (ഇന്ത്യ – നേപ്പാൾ ) ദൽഹി റാൺഡോണേർസ് നടത്തിയ മത്സരത്തിൽ പറവൂർ ബൈക്കേർസിൽ നിന്ന് ഗലിൻ അബ്രഹാം, രഘുറാം എന്നിവർ വിജയികളായിരുന്നു. ഇന്ത്യയൊട്ടാകെ മത്സരിച്ച31 പേരിൽ വിജയിച്ച നാലു പേരിൽ ഇവർ ഉൾപ്പെടുന്നു. ഗലിൻ അബ്രഹാം ഈ സീസണിൽ 1400 കി.മീ കൂടാതെ 6 എസ് ആർ, 3 1000 കി.മീ എന്നിവ പൂർത്തിയാക്കിയ വ്യക്തിയാണ്. എൻഡ്യൂറൻസ് സൈക്ലിംഗിൽ ഒരു സീസണിൽ തന്നെ നിശ്ചിത സമയത്തിനുള്ളിൽ 200, 300, 400, 600 കി.മീ പൂർത്തിയാക്കുന്നവർക്ക് ലഭിക്കുന്ന പദവിയാണ് എസ്ആർ അഥവാ സൂപ്പർ റാൺഡോണർ.
ഈ സീസണിൽ ക്ലബ്ബിൽ നിന്ന് ഗലിനെ കൂടാതെ ഉല്ലാസ് ( 3 എസ്ആർ), അനന്തകൃഷ്ണൻ (2 എസ് ആർ ), ജയപ്രസാദ്, അഖിൽ മധു, ഷിനാജ്, സഞ്ജയ്, ജിബിൻ എന്നിവരും എസ് ആർ പദവി നേടി.പറവൂർ ബൈക്കേഴ്സ് ക്ലബിൽ നിന്ന് 1000 കി.മീ ബ്രിവേ ഈ സീസണിൽ ഗലിൻ, ജയപ്രസാദ്, ഉല്ലാസ്, അഖിൽ മധു, അജു ചിറക്കൽ, അജോ, അനന്ത കൃഷ്ണൻ, രതീഷ്, അനന്തു, ജയൻ ജറോം തുടങ്ങി 10 പേർ നേടി.
പ്രതികരിക്കാൻ ഇവിടെ എഴുതുക: