തൃശൂര്‍: സ്പെയിനിലെ മുന്‍നിര ഫുട്ബോള്‍ ലീഗായ ലാലിഗ അടുത്തിടെ ഇന്ത്യയില്‍ ലാലിഗ ഫുട്ബോള്‍ സ്കൂളുകള്‍ അവതരിപ്പിച്ചു. ഇന്ത്യാ ഓണ്‍ ട്രാക്കുമായി സഹകരിച്ച് സമഗ്രമായ ഫുട്ബോള്‍ വികസനത്തിനായി ഇന്ത്യയിലെ നഗരങ്ങളില്‍ നടപ്പാക്കുന്ന പദ്ധതിയാണിത്. കേരളത്തില്‍ പ്രാദേശിക പങ്കാളിയായ ക്രിയോര്ട്ട് ഫെസിലിറ്റീസ് ആന്റ് സെന്റേഴ്സ് ആയിരിക്കും ഇതിന് ആതിഥേയത്വം വഹിക്കുക.
ഈ വര്‍ഷം അവസാനത്തോടെ രാജ്യ വ്യാപകമായി 30 സ്ക്കൂളുകളിലും 3000 വിദ്യാര്‍ത്ഥികളിലും ഈ പരിപാടി എത്തിക്കാനാവും എന്നാണ് പ്രതീക്ഷ.
ഇന്ത്യക്കു വേണ്ടി ലാലിഗ നിയമിച്ച ടെക്നിക്കല്‍ ഡയറക്ടര്‍ ഹാവിയര്‍ കബ്രേറ പരിപാടിക്കു മേല്‍നോട്ടം വഹിക്കും.
കേരളത്തിലെ പരിപാടിയുടെ തുടക്കത്തിന്റെ ഭാഗമായി ഈ മാസം 27, 28 തിയതികളില്‍ തൃശ്ശൂര്‍ കോര്പ്പറേഷന് സ്റ്റേഡിയത്തില്‍ സൗജന്യ വര്‍ക്ക്ഷോപ്പ് സംഘടിപ്പിക്കും.
സ്കൂളിന്റെ ലോഞ്ച് മന്ത്രി എ.സി.മൊയ്തീന് നിര്‍വഹിച്ചു. ലാലിഗ നാഷണല്‍ ടെക്നിക്കല്‍ ഡയറക്ടര്‍ ലാലിഗ ഫുട്ബോള്‍ സ്കൂള്‍സ് ഇന്ത്യ, ടെക്നിക്കല്‍ ഡയരക്ടര്‍ ഹാവിയര്‍ കബ്രേറ, ഇന്ത്യ ഓണ്‍ ട്രാക്ക് സിഇഒ വിവേക് സേത്തിയ, തൃശ്ശൂര്‍ മേയര്‍ അജിത ജയരാജന്, കേരള ഫുട്ബോള്‍ അസോസിയേഷന് പ്രസിഡണ്ട് കെ.എം.എ മേത്തര്‍ എന്നിവര്‍ പങ്കെടുത്തു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: