തിരുവനന്തപുരം: തായ്ലാന്റ് ഷോട്കോഴ്സ് ഓപ്പണ്‍ നീന്തലില്‍ ഒന്‍പത് മെഡലുകള്‍ നീന്തിയെടുത്ത് സാജന് പ്രകാശ് ഇന്ത്യയുടെ അഭിമാനമായി .നാല് സ്വര്‍ണവും നാല് വെള്ളിയും ഒരു വെങ്കലവുമാണ് നേടിയത്് . 100 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 400 മീറ്റര്‍ ഫ്രീസ്റ്റൈല്‍, 100, 200 മെഡ്ലേ ഇനങ്ങളില്‍ സ്വര്‍ണം കരസ്ഥമാക്കി. 50 മീറ്റര്‍ ബട്ടര്‍ഫ്ളൈ, 50, 200 ഫ്രീസ്റ്റൈല്‍, 50 മീറ്റര്‍ ബാക്ക്സ്ട്രോക്ക് എന്നിവയില്‍ വെള്ളിയും 100 മീറ്റര്‍ ഫ്രീസ്റ്റൈലില്‍ വെങ്കലവും നീന്തിയെടുത്തു. ബാങ്കോക്കിലെ അസംപ്ഷന്‍ യൂനിവേഴ്സിറ്റിയില്‍ 21 മുതല്‍ 23 വരെയാണ് ഷോട്്കോഴ്സ് ഓപ്പണ്‍ നീന്തല്‍ ചാമ്പ്യന്‍ഷിപ്പ് അരങ്ങേറിയത്.
ദേശീയ അക്വാട്ടിക് ചാംപ്യന്‍ഷിപ്പില്‍ അഞ്ച് ദേശീയ റെക്കോര്‍ഡുകളുമായി അഞ്ച് സുവര്‍ണ മെഡലുകള്‍ കേരളത്തിന് സമ്മാനിച്ചിരുന്നു. കേരളം അവഗണന തുടരുമ്പോഴും രാജ്യാന്തര ചാംപ്യന്‍ഷിപ്പുകളില്‍ മലയാളത്തിന്റെ അഭിമാനമായി മാറുകയാണ് സാജന് പ്രകാശ് . കേരള ആംഡ് പൊലിസില്‍ ഇന്‍സ്പെക്ടറായ സാജന് പ്രകാശിന് ശമ്പളം ലഭിച്ചിട്ട് 22 മാസമായി. ശമ്പളം നല്‍കാനായി അനുമതി തേടിയുള്ള ഫയല്‍ ധനവകുപ്പിന്റെ ചുവപ്പുനാടയില്‍ കുരുങ്ങികിടക്കുകയാണ്. കുരുക്കഴിക്കാന്‍ മുഖ്യമന്ത്രിയുടെ പ്രൈവറ്റ് സെക്രട്ടറി എം.വി ജയരാജന് ഇടപെട്ടെങ്കിലും ഫയല്‍ ധനവകുപ്പില്‍ നിന്നും ചലിച്ചിട്ടില്ല.
പ്രതികരിക്കാൻ ഇവിടെ എഴുതുക: