ന്യൂദല്‍ഹി: വിദേശ വിനോദ സഞ്ചാരികള്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്തി വനിതാ ശിശുക്ഷേമ മന്ത്രാലയം. ഇന്ത്യ സന്ദര്‍ശിക്കാന്‍ വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഇനി തങ്ങള്‍ക്കെതിരെ ക്രിമിനല്‍ കേസുകളില്ലെന്ന പ്രസ്താവന കൂടി നല്‍കണം.
ബാല പീഡനക്കേസുകളില്‍ ഉള്‍പ്പെട്ടവര്‍ ഇന്ത്യയില്‍ എത്തുന്നില്ലെന്ന് ഉറപ്പാക്കാനാണിതെന്ന് മന്ത്രി മനേകാ ഗാന്ധി പറഞ്ഞു.വിസയ്ക്ക് അപേക്ഷിക്കുന്നവര്‍ ഒരു ചോദ്യാവലിയാണ് പൂരിപ്പിച്ചു നല്‍കേണ്ടത്. തങ്ങള്‍ക്കെതിരെ ക്രിമിനില്‍ കേസുണ്ടോ, കേസുകള്‍ ഉള്ളതിനാല്‍ നേരത്തെ വിസ നിഷേധിച്ചിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അറിയിക്കേണ്ടത്. തങ്ങളുടെ ആവശ്യം അംഗീകരിച്ച് നടപ്പാക്കാന്‍ തയ്യാറായ വിദേശകാര്യമന്ത്രാലയത്തെ മന്ത്രി മനേക നന്ദി അറിയിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: