കോഴിക്കോട്: ശബരിമലയില്‍ പ്രവേശിക്കാനെത്തിയ കോട്ടയം കറുകച്ചാല്‍ സ്വദേശിനി ബിന്ദുവിനെതിരെ വധ ഭീഷണി. ഇന്ന് രാവിലെ തിരിച്ചു നാട്ടില്‍ എത്തിയപ്പോഴാണ് ഫോണ്‍ കോളുകള്‍ വഴി ഭീഷണി എത്തിയത്. വാടക വീട്ടില്‍ നിന്ന് മാറണമെന്ന് വാടക ഉടമസ്ഥന് പറഞ്ഞതായും ബിന്ദു അറിയിച്ചു.
താന്‍ പഠിപ്പിക്കുന്ന സ്ക്കൂളില്‍ ഇനി തുടര്‍ന്ന് ജോലിക്ക് എത്തരുതെന്ന് സ്കൂള്‍ അധൃകൃതര്‍ അറിയിച്ചെന്നും ബിന്ദു പറഞ്ഞു. കോഴിക്കോട് ചേവായൂര്‍ ഗവ. ഹയര്‍സെക്കന്‍ഡറി സ്കൂളിലെ അധ്യാപികയാണ് ബിന്ദു. അറിയിപ്പ് കീട്ടാതെ സ്കൂളിലേക്ക് ജോലിക്ക് വരേണ്ടെന്നാണ് അധികൃതരും പറയുന്നത്. ബിന്ദുവിന്റെ വീട് തള്ളി തകര്‍ക്കുകയും ചെയ്തിട്ടുണ്ട്. തുടര്‍ന്ന് കസബ പോലീസ് ഇവര്‍ക്ക് സുരക്ഷാ ഒരുക്കുകയായിരുന്നു.
വാടകവീട്ടില്‍ കയറാന്‍ പറ്റാതായതോടെ അഭയം തേടിയ സുഹൃത്തിന്റെ വീട്ടിലും ഇവര്‍ക്കെതിരെ പ്രതിഷേധം കനക്കുകയാണ്. തിങ്കളാഴ്ചയിരുന്നു ബിന്ദു ശബരിമലയില്‍ പ്രവേശിക്കാനായി എരുമേലി പോലീസ് സ്റ്റേഷനലില്‍ എത്തിയത്. സുരക്ഷ ഒരുക്കാനാവില്ല എന്നതിനാലാണ് ബിന്ദു തിരികെ മടങ്ങിയത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: