ശബരിമല: ദര്‍ശനത്തിനായി ഇന്നലെ എത്തിയത് നാല് യുവതികള്‍. ഉച്ചയ്ക്ക് രണ്ടേകാലോടെയാണ് ആന്ധ്രാ സ്വദേശികളായ നാല് യുവതികള്‍ തീര്‍ഥാടക സംഘത്തോടൊപ്പം മലകയറിയത്. ഇവരെ നീലിമലയില്വച്ച് ഭക്തരുടെ സംഘം തടഞ്ഞ് തിരിച്ചയച്ചു.
ആന്ധ്രയിലെ ഏലൂരുവില്‍ നിന്നുള്ളവരാണ് നാല് യുവതികളും. ഇവര്‍ മലകയറിയെങ്കിലും പാതിവഴിക്ക് അയ്യപ്പഭക്തരുടെ പ്രതിഷേധം ശക്തമായതോടെ തിരിച്ചിറങ്ങി. സംഘത്തിലെ മൂന്നുപേരെ ഗുരുസ്വാമിമാരുടെ സംഘമാണ് തിരിച്ചയച്ചത്. ഒരാള്‍ തലമറച്ചാണ് നീലിമല വരെയെത്തിയത്. ഭക്തരുടെ പ്രതിഷേധം ഉയര്‍ന്നതോടെ ഇവരും തിരിച്ചിറങ്ങി.
കഴിഞ്ഞ രണ്ട് ദിവസം മുമ്പ് വരെ എത്തിയവര്‍ക്ക് പോലീസ് ശക്തമായ സുരക്ഷ ഒരുക്കിയിരുന്നു. എന്നാല്‍ പിന്നീട് പോലീസ് ഇതില്‍നിന്ന് പിന്‍വലിഞ്ഞു. ശരണപാതയിലും സന്നിധാനത്തും നിലനിന്ന അയ്യപ്പഭക്തരുടെ കുട്ടായ്മയുടെ പ്രതിഷേധമാണ് ഇതിന് കാരണം. ഇന്നലെവരെ എഡിജിപി അനില്‍കാന്ത്, ഐജിമാരായ മനോജ് ഏബ്രഹാം, ശ്രീജിത്ത് എന്നിവരുടെ മേല്‍നോട്ടത്തിലായിരുന്നു സുരക്ഷ ഒരുക്കിയിരുന്നത്. യുവതീപ്രവേശന വിവാദത്തിന്റെ പശ്ചാത്തലത്തില്‍ മണ്ഡലപൂജാസമയത്ത് ഏര്‍പ്പെടുത്താറുള്ള സുരക്ഷയാണ് ഈ മാസപൂജാ കാലയളവില്‍ ഏര്‍പ്പെടുത്തിയിരുന്നത്.
പ്രതികരിക്കാൻ ഇവിടെ എഴുതുക: