Thursday, April 9, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

അശ്വമേധം തുടങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 23, 2018, 03:23 am IST
in Vicharam

നമ്മുടെ ജീവിതത്തില്‍ പ്രതിസന്ധിയുണ്ടാകുമ്പോള്‍ ആരാണോ പരിഹാരം ചൂണ്ടിക്കാണിക്കുന്നത് എന്താണോ പറഞ്ഞുതരുന്നത്, അതു രണ്ടും സമൂഹത്തില്‍ ഒരു പ്രതിസന്ധിയുണ്ടാകുമ്പോള്‍ ആര്‍ക്കാണോ ഫലപ്രദമായി പരിഹാരം നിര്‍ദ്ദേശിക്കുവാന്‍ സാധിക്കുന്നത്, ആ ആളേയും അയാളുടെ ആശയത്തേയും ലോകം എന്നത്തേക്കും നെഞ്ചോടുചേര്‍ത്തുവക്കും. 

പാശ്ചാത്യമതങ്ങളുടെ അധിനിവേശത്തില്‍ അന്യംനിന്നുപോകുമായിരുന്ന ഹിന്ദു-ബുദ്ധ-ജൈന ധര്‍മ്മങ്ങളെ വേദാന്തത്തിലധിഷ്ഠിതമായ സര്‍വ്വധര്‍മ്മ സമഭാവനാ സന്ദേശത്തിലൂടെ രക്ഷിച്ചത് സ്വാമി വിവേകാനന്ദനായിരുന്നു. 19-ാം നൂറ്റാണ്ടിലെ സനാതന ധര്‍മ്മത്തിന്റെ ഈ ഉജ്ജ്വലതിളക്കത്തിനുശേഷം, 2014-ല്‍ ‘യോഗാ’ അന്തര്‍ദേശീയമായി അംഗീകരിക്കപ്പെട്ടപ്പോഴും, ഈ വര്‍ഷം നരേന്ദ്ര മോദിക്ക് ഐക്യരാഷ്‌ട്രസഭയുടെ ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ (ഭൂമിയിലെ ജേതാവ്) പുരസ്‌കാരം ലഭിച്ചപ്പോഴുമാണ്, ഭാരത സംസ്‌കാരത്തിന്റെ ഉദാത്തമായ ഔന്നത്യം ലോകത്തിനു വീണ്ടും ബോധ്യമായത്.

പ്രകൃതിയുടെ പ്രതിസന്ധിക്ക് പരിഹാരം തേടി ലോകം അലയുകയായിരുന്നു. ഐക്യരാഷ്‌ട്രസഭയുടെ ആഭിമുഖ്യത്തില്‍ പ്രകൃതി സംരക്ഷണത്തിനും വികസനമാതൃകകള്‍ക്കും വേണ്ടി ഉച്ചകോടികളും സെമിനാറുകളും ശില്‍പ്പശാലകളും തുടര്‍ന്നുകൊണ്ടിരിക്കുന്നു. പാശ്ചാത്യ വികസന മാതൃകകളോടൊപ്പം വികസന വിദഗ്‌ദ്ധര്‍ ‘പരമ്പരാഗത പാരിസ്ഥിതിക വിവേകം’ കൂടി പരിഗണിക്കാന്‍ തുടങ്ങിയിരിക്കുന്നു. 

ആഫ്രിക്കയിലേയും ലാറ്റിനമേരിക്കയിലേയും ഏഷ്യയിലേയും ഓസ്‌ട്രേലിയയിലേയും, പാശ്ചാത്യര്‍ നശിപ്പിച്ച ഗോത്രസംസ്‌കാരങ്ങളോടുള്ള പശ്ചാത്താപവും പരിഹാരവുമായിട്ട് ഇതിനെ കണക്കാക്കാം. ഈ പരമ്പരാഗത പരിസ്ഥിതി സംസ്‌കാരത്തില്‍ എന്തുകൊണ്ടും മികച്ചു നില്‍ക്കുന്നത് ഭാരതീയ പരിസ്ഥിതി ദര്‍ശനവും ജീവിതവുമാണ്. അതിന്റെ ഉയിര്‍പ്പ് ഇന്ന് എവിടെയും കാണാം; നാട്ടിലും മറുനാട്ടിലും വിദേശങ്ങളിലും.

വാംസി ജുലാരിയുടെ ”ഹിന്ദുത്വത്തിന്റെ പുനരായുധീകരണം” (ഞലമൃാശിഴ ഒശിറൗശാെ)എന്ന പുസ്തകത്തില്‍, ആധുനിക ലോകത്തിലെ ആശയപ്രചരണത്തിന്റെ സിരാകേന്ദ്രങ്ങളായി വര്‍ത്തിക്കുന്നത് സര്‍വകലാശാലകളും മാധ്യമങ്ങളുമാണെന്നു പറയുന്നു.

ദൗര്‍ഭാഗ്യവശാല്‍ ഈ രണ്ടു സ്ഥാപനങ്ങളിലും ആഗോളവ്യാപകമായി ആധിപത്യമുറപ്പിച്ചിരിക്കുന്നത് എണ്ണത്തിലും ഗുണത്തിലും മത്സരകമ്പോളങ്ങളില്‍നിന്നും മനുഷ്യസമൂഹം പാഴ്‌വസ്തുക്കള്‍ പോലെ വലിച്ചെറിഞ്ഞ കമ്യൂണിസ്റ്റ്-സോഷ്യലിസ്റ്റ്-ഇടതുപക്ഷ (കു)ബുദ്ധിജീവികളാണെന്നത് തികച്ചും വൈരുദ്ധ്യാത്മകമാണ്. കാലത്തിന്റെ കുത്തൊഴുക്കില്‍ വേരറ്റുപോയ പാഴ്‌ച്ചെടികളുടെ വാടിയ തണ്ടും തളിര്‍പ്പുമൊക്കെ കുറച്ചുനാള്‍ കൂടി വെള്ളത്തില്‍ പൊങ്ങിക്കിടക്കും.

പരമ്പരാഗതമായി മനുഷ്യസമൂഹം പുലര്‍ത്തിപ്പോരുന്ന വിശ്വാസം, ആചാരം, അനുഷ്ഠാനം എന്നിവയെ നിരീശ്വരവാദം കൊണ്ടും മുട്ടായുക്തികൊണ്ടും സംശയരോഗംകൊണ്ടും ഉന്മൂലനം ചെയ്യാമെന്ന വ്യാമോഹമാണിക്കൂട്ടര്‍ക്കുള്ളത്. 

കാലത്തിന്റെ കയ്യൊപ്പുകള്‍

മാറ്റത്തിന്റെ കാറ്റുവീശുമ്പോള്‍, കാലത്തിന്റെ കയ്യൊപ്പ് പതിഞ്ഞ സത്യങ്ങള്‍ വ്യക്തികളിലൂടെ പ്രതിഫലിക്കും. ആ പ്രതിഫലനമാണ് ‘യോഗ’യിലൂടെയും ‘ചാമ്പ്യന്‍സ് ഓഫ് ദി എര്‍ത്ത്’ പുരസ്‌കാരത്തിലൂടെയും നാം കാണുന്നത്. 

ആധുനിക യാന്ത്രിക-വ്യാവസായിക പരിഷ്‌കാരങ്ങളുടെ കെടുതികളെ, ഫലപ്രദമായി നേരിടുവാന്‍ ഭാരത സംസ്‌കാരത്തിന് ശക്തിയും ചൈതന്യവുമുണ്ടെന്ന്, ആഗോള സദസ്സിന് മുന്‍പില്‍ ഉറക്കെപ്രഖ്യാപിക്കുവാന്‍ സാധിച്ചതാണ് പ്രധാനമന്ത്രിയെന്ന നിലയില്‍ നരേന്ദ്ര മോദിയുടെ വിജയം. ആഗോള സര്‍വകലാശാലകളിലെ ഗവേഷണ കേന്ദ്രങ്ങളിലും, അന്തര്‍ദ്ദേശീയ സമ്മേളനങ്ങളിലും ഉച്ചകോടികളിലും ശില്‍പശാലകളിലും, ഭാരതീയ സനാത ധര്‍മ്മത്തിലെ ശാശ്വതമൂല്യങ്ങള്‍ ഇനി ചര്‍ച്ചാ വിഷയങ്ങളാകണം. ലോകത്തെ ഗ്രസിച്ചിട്ടുള്ള പ്രതിസന്ധിക്ക് പരിഹാരമായി ഭാരത സംസ്‌കാരത്തെ, ഇത്രമാത്രം ആത്മവിശ്വാസത്തോടെ യും പ്രസരിപ്പോടെയും നിര്‍ദ്ദേശിക്കുവാന്‍, സ്വാമി വിവേകാനന്ദനുശേഷം മോദിക്ക് മാത്രമാണ് സാധിച്ചിട്ടുള്ളത്. ഇതൊരു തുടക്കമാണ്; ജൈത്രയാത്രയുടെ തുടക്കം. 

‘ചിരപുരാതനമെങ്കിലും നിത്യനൂതന’മായ പ്രപഞ്ചാവിഷ്‌കാരത്തിന്റെ സാംസ്‌കാരിക അശ്വമേധം! പഞ്ചഭൂതങ്ങളില്‍ അധിഷ്ഠിതമായ പ്രപഞ്ച വീക്ഷണത്തില്‍ നിന്നുയരുന്ന സഹപരിണാമം, സഹകരണം, സഹവര്‍ത്തിത്വം (പാരസ്പര്യം) എന്നീ ശാശ്വത യാഥാര്‍ത്ഥ്യങ്ങളില്‍, പാശ്ചാത്യ യാന്ത്രിക പ്രപഞ്ച വീക്ഷണത്തിന്റെ പാരിസ്ഥിതിക-മാനുഷിക ജീവിതക്കെടുതികള്‍ക്ക് ഉത്തരം കണ്ടെത്തുമ്പോള്‍, ലോകം ഭാരതത്തിലേക്ക്, ഇടത്തോട്ട് ചായാതെ സന്തുലിതമായിട്ടൊന്നെത്തിനോക്കും. 

പുരുഷാര്‍ത്ഥങ്ങളിലൂടെ ആധുനിക നാഗരിക മനുഷ്യജീവിതത്തിന്റെ ആധി-വ്യാധികള്‍ക്ക് അറുതിവരുത്താമെന്ന് സര്‍വകലാശാലാ ഗവേഷണങ്ങള്‍ കണ്ടെത്തുമ്പോള്‍, നമ്മുടെ സാംസ്‌കാരികത്തറവാട്ടിലേക്ക് നിരീശ്വരവാദികളും യുക്തിവാദികളും സംശയവാദികളും വലതുകാലെടുത്തുവക്കും. ചതുരുപായങ്ങളിലൂടെ (സാമ-ദാന-ഭേദ-ദണ്ഡമാര്‍ഗ്ഗങ്ങള്‍) പ്രേയസ്സും (ഭൗതിക പുരോഗതി)ചതുര്‍മാര്‍ഗ്ഗങ്ങളിലൂടെ (കര്‍മ്മം, ഭക്തി, യോഗം, ജ്ഞാനം) ശ്രേയസ്സും (ആധ്യാത്മികാനന്ദം) നേടാനുള്ളതാണ് ജീവിതമെന്ന് തിരിച്ചറിയുമ്പോള്‍ ലോകജനത ഈ തറവാട്ടില്‍ സ്ഥിരതാമസമാക്കും.

പ്രഭാതത്തില്‍ നാമെണീക്കുമ്പോള്‍ ഭൂമീദേവിയെ തൊട്ട് വന്ദിക്കുന്നതുതൊട്ട് പട്ടടയില്‍ കത്തിയെരുന്നിടംവരെ, പ്രകൃതിയെ ജീവിതഭാഗമാക്കിയ ഭാരതീയ സംസ്‌കാരത്തെ, വിശ്വാസത്തിലൂടെ, ആചാരത്തിലൂടെ, അനുഷ്ഠാനത്തിലൂടെ, സാമ്പത്തിക നയത്തിലൂടെ, രാഷ്‌ട്രീയ തത്ത്വസംഹിതയിലൂടെ, സാങ്കേതിക വിദ്യയിലൂടെ, സ്ഥാപനങ്ങളിലൂടെ വാക്കുകളാല്‍ വരച്ചുകാട്ടിയ പ്രധാനമന്ത്രിയുടെ അവാര്‍ഡ് ദാനച്ചടങ്ങിലെ മറുപടി പ്രസംഗം കാലത്തിന്റെ കയ്യൊപ്പുള്ളതും അതുകൊണ്ടുതന്നെ കാലാതീതവുമാണ്.

ഭാവി, ഭാരതത്തിന്റേതാണ്

‘വാദിക്കാനും ജയിക്കാനുമല്ല. അറിയാനും അറിയിക്കാനുംവേണ്ടി’ ഐക്യരാഷ്‌ട്ര സഭയുടെ മുന്‍പില്‍ ഭാരത സംസ്‌കാരത്തിന്റെ വാതായനങ്ങള്‍ നരേന്ദ്രമോദി തുറന്നിട്ടിരിക്കുന്നു. 

വികസനവും പരിസ്ഥിതിയും ഒരുമിച്ചെങ്ങനെ നിലനിര്‍ത്താമെന്ന് തലപുകഞ്ഞാലോചിക്കുന്ന ശാസ്ത്രജ്ഞര്‍ക്കും, ഭരണകര്‍ത്താക്കള്‍ക്കും ‘എല്ലാവര്‍ക്കുമൊപ്പം എല്ലാവരുടെയും വികസനം’ എങ്ങനെ നേടാമെന്ന്, ‘ചാമ്പ്യന്‍സ് ഓഫ് എര്‍ത്ത്’ അവാര്‍ഡ് ആദ്യമായി നേടുന്ന ഭാരത്തിന്റെ അഭിമാനപുത്രന്‍ പറഞ്ഞുകൊടുത്തിരിക്കുന്നു.

സ്വാമി വിവേകാനന്ദന്‍ 1893-ല്‍ കത്തിച്ച സംസ്‌കാരത്തിന്റെ കൈത്തിരി അനേകം ധന്യാത്മക്കളിലൂടെ കൈമാറി ഇന്ന് മോദിയുടെ കൈകളില്‍ ജ്വലിച്ചു നില്‍ക്കുന്നു. സത്യം അന്വേഷിക്കുന്നവര്‍ക്ക് അത് കാണാന്‍ കഴിയുന്നു;  ധര്‍മ്മം അനുഷ്ഠിക്കുന്നവര്‍ക്ക് അതനുഭവപ്പെടുന്നു.

 ലോകത്തിന്റെ നാളെകളില്‍ നിറയാന്‍ ഭാരതത്തിന്റെ ഇന്നലെകള്‍ തയ്യാറായിക്കഴിഞ്ഞിരിക്കുന്നു, ഇന്നുകള്‍ അതിന് സാക്ഷ്യംവഹിക്കുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വാരണാസിയിലെ സന്യാസിമാരിൽ ഭൂരിഭാ​ഗവും കള്ള സ്വാമിമാർ ; കൊലപാതകം അടക്കം ചെയ്തിട്ട് അവിടെ വന്ന് ഒളിച്ച് താമസിക്കുകയാണ് ; ആര്യ

Kerala

കണ്ണൂര്‍ ജില്ലയില്‍ 78.60 ശതമാനം പോളിംഗ്

World

ഭക്ഷണചിലവ് തന്നെ ലക്ഷങ്ങൾ , ഒരു ദിവസം വിളമ്പുന്നത് 18,000 വിഭവങ്ങൾ! ഈ യുഎസ് വിമാനവാഹിനി കപ്പലിലെ അടുക്കള ഞെട്ടിക്കും

Kerala

പോളിംഗ് കഴിഞ്ഞ ഉടന്‍ മറ്റ് സ്ഥാനാര്‍ത്ഥികള്‍ വിജയസാധ്യാതചര്‍ച്ചകളില്‍ മുഴുകിയപ്പോള്‍ മാതൃകയായി യുവ ബിജെപി സ്ഥാനാര്‍ത്ഥി സന്ദീപ് വാചസ്പതി

Food

ഉണക്കമുന്തിരി നിങ്ങൾ സ്ഥിരമായി കഴിക്കാറുണ്ടോ? എങ്കിൽ ഇക്കാര്യങ്ങൾ അറിയണം

പുതിയ വാര്‍ത്തകള്‍

വോട്ടെടുപ്പ് ദിവസം സംസ്ഥാനത്ത് വിവിധ ഇടങ്ങളില്‍ വ്യാപക അക്രമം

‘എടോ എന്റെ റാങ്ക് ഡിജിപിക്കും മുകളില്‍; കാണിച്ചുതരാം…’ബൂത്തിനടുത്തെ വോട്ടുപിടിത്തം തടഞ്ഞ സിഐയ്‌ക്ക് ഇടത് എംഎല്‍എയുടെ ഭീഷണി

7,000 ടൺ ഭാരമുള്ള മുങ്ങിക്കപ്പൽ ; കരുത്തോടെ അരിധമൻ സൈന്യത്തിനൊപ്പം നിലയുറപ്പിക്കുമ്പോൾ ഇന്ത്യ കൂടുതൽ സുരക്ഷിതം

ശബരിമലക്കേസില്‍ വാദം തുടരുന്നു; ഭക്തര്‍ ക്ഷേത്രാചാരം പാലിക്കുക തന്നെ ചെയ്യണം: സുപ്രീംകോടതി

വനിതാ സംവരണ ഭേദഗതി ബില്ലിന് കേന്ദ്രമന്ത്രിസഭയുടെ അംഗീകാരം

ബാംഗ്ലൂരിലെ മലയാളികള്‍ കൂട്ടത്തോടെ ബസ് ബുക്ക് ചെയ്തെത്തി വോട്ട് ചെയ്തു : മടങ്ങിയത് കെ സുരേന്ദ്രനൊപ്പം സെൽഫിയെടുത്ത ശേഷം

പര്‍ദ്ദ ധരിച്ചുവന്ന് കള്ളവോട്ട് ചെയ്തയാള്‍ (ഇടത്ത്) തന്‍റെ മകള്‍ ഖദീജാ ബിവിയ്ക്ക് വോട്ട് ചെയ്യാന്‍ കഴിയാത്തതിനാല്‍ ദുഖിച്ച് നില്‍ക്കുന്ന ഉമ്മ സമീറാ ബീവി (വലത്ത്)

ആരാണ് പര്‍ദ്ദ ധരിച്ച് വന്ന് ഖദീജ ബീവിയുടെ വോട്ട് തട്ടിയെടുത്തത്?പര്‍ദ്ദയെ തൊടാന്‍ പേടി; അതിനാല്‍ കള്ളവോട്ടറെ മനസ്സിലായില്ലെന്ന് ഉദ്യോഗസ്ഥര്‍

തിരുവനന്തപുരം ജില്ലയില്‍ ശക്തമായ പോളിംഗ് 76.98 ശതമാനം, കാട്ടാക്കടയിലും നേമത്തും 80 ശതമാനം കടന്നു

‘രാസാത്തി ഉന്നെ… തുടങ്ങിയാല്‍ ആനകള്‍ കാടിറങ്ങും, പാട്ടുകഴിഞ്ഞാല്‍ മടങ്ങും’ ; അന്ന് ഇളയരാജ പറഞ്ഞത്

ബിജെപി എംഎല്‍എമാരുടെ സാന്നിദ്ധ്യവും കോര്‍പ്പറേഷന്‍ ഭരണവും കേന്ദ്ര സഹായവും  ട്രിപ്പിള്‍ എന്‍ജിന്‍ വികസനം തിരുവനന്തപുരത്ത് സാധ്യമാക്കും:കരമന ജയന്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.