ശാസ്ത്രീയനാമം: Smilax Zeylanica
സംസ്കൃതം: വനാമധുസ്നാഹി
തമിഴ്: മലൈത്താമരൈ, തിരുനാമപാലൈ
എവിടെ കാണാം: കേരളം, തമിഴ്നാട്, കര്‍ണാടക എന്നിവിടങ്ങളിലെ മഴക്കാടുകളിലും തോടിന്റെ വശങ്ങളിലും പാറക്കെട്ടുകളിലും കുറ്റിക്കാടുകളിലും കïു വരുന്നു
പ്രത്യുത്പാദനം: തï് കുഴിച്ചിട്ട്
ചില ഔഷധപ്രയോഗങ്ങള്‍
60ഗ്രാം വേര് ഒന്നര ലിറ്റര്‍ വെള്ളത്തില്‍ വേവിച്ച്, 400 മില്ലിയായി വറ്റിച്ച്, അതില്‍ നിന്നും 100 മില്ലി വീതം ഇന്തുപ്പ് മേമ്പൊടി ചേര്‍ത്ത് രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും ഏഴുമുതല്‍ 30 ദിവസം വരെ തുടര്‍ച്ചയായി ഉപയോഗിച്ചാല്‍ നീര്, കുരു, വ്രണം, സ്ത്രീപുരുഷ ജനനേന്ദ്രിയങ്ങളിലെ ആന്തരസ്തരം പോകുന്ന രോഗം ഇവ പൂര്‍ണമായും ശമിക്കും.
ഇതേ രൂപത്തില്‍ വേര് കഷായം വെച്ച് തേന്‍ മേമ്പൊടി ചേര്‍ത്ത് സേവിച്ചാല്‍ വയറ്റിളക്കം ശമിക്കും. വേര് അരിക്കാടിയില്‍ അരച്ച് തേച്ചാല്‍ വാതം കൊണ്ടുള്ള നീരും വേദനയും ശമിക്കും. വേര് ഉണക്കിപ്പൊടിച്ച് ഒരു സ്പൂണ്‍ പൊ
ടി (അഞ്ച് ഗ്രാം) വീതം ഏഴു ദിവസം തുടര്‍ച്ചയായി രാവിലെ വെറും വയറ്റിലും രാത്രി അത്താഴശേഷവും സേവിച്ചാല്‍ സ്ത്രീകളിലെ അസ്ഥിസ്രാവം (വൈറ്റ് ഡിസ്ചാര്‍ജ്) ശമിക്കും. ഇതിന്റെ വേര് കഷായമായും, സമൂലം ഇടിച്ചുപിഴിഞ്ഞ നീര് 50 മില്ലി വീതം 50 മില്ലി മഞ്ഞള്‍ ഇടിച്ചുപിഴിഞ്ഞ നീരും 20 മില്ലി തേനും
ചേര്‍ത്ത് എല്ലാവിധത്തിലുള്ള അര്‍ബുദ രോഗങ്ങള്‍ക്കും തമിഴ്നാട്ടിലെയും ആന്ധ്രയിലെയും ഉള്‍ഗ്രാമങ്ങളിലെ ആദിവാസികള്‍ ഉപയോഗിച്ചുവരുന്നു. കേരളത്തിലെ കാണിക്കാരുടെ ഇടയിലും ഈ ചികിത്സാസമ്പ്രദായം നിലവിലുണ്ട്.
(ഇതെഴുതുന്നയാള്‍ ഇത് പരീക്ഷിച്ചിട്ടില്ല)
പ്രതികരിക്കാൻ ഇവിടെ എഴുതുക: