ശബരിമല: തുലാമാസപൂജയ്ക്ക് ശേഷം ഇന്നലെ വൈകിട്ട് 10ന് ശബരിമല നടയടച്ചു. ദേവപ്രശ്ന പരിഹാരക്രിയകളുടെ ഭാഗമായി പന്തളം കൊട്ടാരം നടത്തിയ വിളിച്ചുചൊല്ലി പ്രായശ്ചിത്ത ചടങ്ങുകള്‍ സന്നിധാനത്തില്‍ നടന്നു.
വൈകിട്ട് ദീപാരാധനയ്ക്ക് ശേഷം പടിപൂജ ഉണ്ടായിരുന്നു.രാത്രി പത്തിന് അയ്യപ്പനെ ഭസ്മാഭിഷിക്തനാക്കി യോഗദണ്ഡും ജപമാലയും അണിയിച്ച് ഹരിവരാസനം പാടിയാണ് നടയടച്ചത്. വൈകിട്ട് ആറു മണിവരെ മാത്രമേ തീര്‍ഥാടകര്‍ക്ക് പമ്പയില്‍നിന്ന് സന്നിധാനത്തേക്ക് പ്രവേശനമുണ്ടായിരുന്നുള്ളൂ.
ചിത്തിര ആട്ടവിശേഷ ചടങ്ങുകള്‍ക്കായി നവംബര്‍ അഞ്ചിന് വൈകിട്ട് നടതുറക്കും. പൂജകള്‍ക്ക് ശേഷം ആറിന് വൈകിട്ട് നട അടയ്ക്കും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: