തിരുവനന്തപുരം: ശബരിമല വിഷയത്തില്‍ പരാജയം സമ്മതിച്ച് ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്. സര്‍ക്കാര്‍ ചെകുത്താനും കടലിനും ഇടയിലായി. ഒരുഭാഗത്ത് സുപ്രീംകോടതി വിധി നടപ്പിലാക്കണം. മറുഭാഗത്ത് ബിജെപിക്കാര്‍ ഭക്തരുടെ വേഷത്തില്‍ എത്തി വിധി നടപ്പിലാക്കരുതെന്ന് ആവശ്യപ്പെട്ട് സമ്മര്‍ദം ചെലുത്തുന്നു. ഈ രണ്ടു ഭാഗങ്ങളെയും സമരസപ്പെടുത്തി മുന്നോട്ട് പോവുക എന്നതാണ് സര്‍ക്കാരിന്റെ ദൗത്യമെന്നും കടകംപള്ളി പറഞ്ഞു.
ശബരിമല സ്ത്രീ പ്രവേശനവുമായി ബന്ധപ്പെട്ട് സുപ്രീംകോടതി വിധി പുറപ്പെടുവിച്ച ഉടനെ വിധിയെ സ്വാഗതം ചെയ്യുകയും എന്തുവന്നാലും വിധി നടപ്പിലാക്കും എന്ന് പ്രഖ്യാപിച്ച മന്ത്രിയാണ് ഭക്തരുടെ രോഷത്തെ തുടര്‍ന്ന് സമരസവുമായി രംഗത്ത് ഇറങ്ങുന്നത്. സര്‍ക്കാര്‍ ആവുന്നത്ര പരിശ്രമിച്ചിട്ടും കോടതി വിധി നടപ്പാക്കാന്‍ സാധിച്ചില്ല.
സിപിഎം സഹയാത്രികരെ സ്വാമി വേഷം ധരിപ്പിച്ച് മലകയറ്റി ദര്‍ശനം നടത്തിപ്പിക്കാനും ശ്രമിച്ചു. ഇത് മറ്റ് സംസ്ഥാനങ്ങളിലെ ഭക്തര്‍ ഉള്‍പ്പെടെ ശരണം വിളികളുമായി തടഞ്ഞു. ആക്ടിവിസ്റ്റുകള്‍ ഉള്‍പ്പെടെയുള്ളവരെ സ്വാമി വേഷം കെട്ടിപ്പിച്ചതില് സര്‍ക്കാര്‍ കടുത്ത വിമര്‍ശനങ്ങളെ നേരിടേണ്ടതായും വന്നു. ഒടുവില്‍ പരാജയം സമ്മതിച്ചാണ് മന്ത്രിയുടെ പ്രസ്താവന.
ഇതിനിടയില്‍ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിനും മനം മാറ്റം. സുപ്രീംകോടതി വിധിയുമായി ബന്ധപ്പെട്ട് ഉണ്ടായ ഭക്തജന പ്രതിഷേധം സംബന്ധിച്ച് കോടതിയില്‍ വിശദീകരണം നല്‍കും എന്നായിരുന്നു അടിയന്തര ബോര്‍ഡ് യോഗം ചേര്‍ന്ന് വിശദീകരിച്ചിരുന്നത്. എന്നാല്‍ കോടതി ചോദിച്ചാല്‍ മറുപടി നല്‍കുമെന്നാണ് നിലവിലെ വിശദീകരണം.
മുന്‍പ് ദേവസ്വം ബോര്‍ഡിന്റെ കേസ് വാദിച്ച മനു അഭിഷേക് സിങ്വിയെ വിശദീകരണം നല്കാന് ചുമതലപ്പെടുത്തും എന്ന് ബോര്‍ഡ് പ്രസിഡന്റ് എ. പദ്മകുമാര്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഇത് സംബന്ധിച്ച് മാധ്യമങ്ങളിലൂടെയുള്ള അറിവേ തനിക്ക് ഉള്ളൂവെന്ന് മനു അഭിഷേക് സിങ്വിയും വ്യക്തമാക്കിയിട്ടുണ്ട്. കോടതിവിധി വന്നതുമുതല്‍ ബോര്‍ഡിന്റെ അടിക്കടിയുള്ള നിലപാട് മാറ്റത്തിന് മാറ്റം വന്നിട്ടില്ല. ഇന്ന് ബോര്‍ഡ് യോഗം ചേര്‍ന്ന് ഭാവി പരിപാടികള്‍ ചര്‍ച്ച ചെയ്യും.
പ്രതികരിക്കാൻ ഇവിടെ എഴുതുക: