തിരുവനന്തപുരം: ശബരിമല യുവതി പ്രവേശന വിഷയത്തില്‍ സുപ്രീംകോടതിയില്‍ ഏത് രീതിയില്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്ന കാര്യത്തില്‍ നാളെ തീരുമാനമെടുക്കുമെന്നും ഇതു സംബന്ധിച്ച് ചര്‍ച്ച തുടരുകയാണെന്നും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എ. പത്മകുമാര്‍.
വിഷയത്തില്‍ മറ്റ് ദോഷങ്ങള്‍ ഉണ്ടാകാതെ എന്താണ് സുപ്രീംകോടതിയില്‍ ചെയ്യാന്‍ കഴിയുന്നതെന്ന് നാളത്തെ ബോര്‍ഡ് മീറ്റിങ്ങിന് ശേഷം ദേവസ്വം കമ്മീഷണര്‍ തീരുമാനിക്കുമെന്നും പദ്മകുമാര്‍ വ്യക്തമാക്കി. ദേവസ്വം ബോര്‍ഡ് വിശ്വാസം സംരക്ഷിക്കുന്നതിനായി പ്രവര്‍ത്തിക്കുമെന്നും ഇതിനായി സുപ്രീംകോടതിയിലും ഹൈക്കോടതിയിലും ബോര്‍ഡ് റിപ്പോര്‍ട്ട് സമര്‍പ്പിക്കുമെന്നും അദ്ദേഹം അറിയിച്ചു.
റിപ്പോര്‍ട്ടില്‍ തന്ത്രികുടുംബത്തിന്റെയും പന്തളം കൊട്ടാരത്തിന്റെയും നിലപാടുകളും കൂടി ഉള്‍പ്പെടുത്തുമെന്നും അദ്ദേഹം പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: