ന്യൂദല്‍ഹി: സന്നിധാനത്തു നിന്ന് മാധ്യമ പ്രവര്‍ത്തകരെ ഒഴിവാക്കിയ നടപടിയില്‍ ദുരൂഹതയെന്ന് വി.മുരളീധരന് എംപി പറഞ്ഞു.മാധ്യമ സ്വതന്ത്ര്യം നിലനില്‍ക്കെ എന്തുകൊണ്ട് മാധ്യമ പ്രവര്‍ത്തകര്‍ ഒന്നടങ്കം സന്നിധാനം വിട്ടുമാറി എന്നത് അവര്‍ തന്നെ വ്യക്തമാക്കണം.
ജനം ടിവി ഒഴിച്ചുള്ള മാധ്യമപ്രവര്‍ത്തകര്‍ ഇന്നലെ രാത്രി പന്ത്രണ്ടോടുകൂടി സന്നിധാനത്തില്‍ നിന്ന് ഒഴിഞ്ഞു പോയി.കേരളത്തില്‍ മാധ്യമസ്വാതന്ത്യവും ജനാധിപത്യ സ്വാതന്ത്യത്തിനും വേണ്ടി നിലകൊള്ളുന്നു എന്നു പറയുന്നവര്‍ തന്നെയാണ് മാധ്യമപ്രവര്‍ത്തകര്‍.
പോലീസിന്റെ നിര്‍ബന്ധപ്രകാരം ആണോ അതോ ശബരിമലയില്‍ ഇനി കവറിങ്ങ് ആവശ്യമില്ല എന്നു മനസ്സിലാക്കിയിട്ടാണോ എന്തു കൊണ്ട് അര്‍ദ്ധരാത്രി തന്നെ ഈ മാധ്യമപ്രവര്‍ത്തകര്‍ മുഴുവന്‍ സന്നിധാനത്തു നിന്നും ഒഴിഞ്ഞു പോയി എന്നുള്ള ദുരൂഹത നിറഞ്ഞ നടപടിയുടെ വിശദീകരണം കേരളത്തിലെ ജനങ്ങല്‍ ആഗ്രഹിക്കുന്നു.
പോലീസോ മാധ്യമങ്ങളുടെ മേധാവികളോ ഈ കാര്യത്തില്‍ വിശദീകരണം നല്‍കണം എന്നും അദ്ദേഹം ആവശ്യപ്പെട്ടു.ശബരിമല വിഷയത്തില്‍ സര്‍ക്കാരും പോലീസും ഒത്തുകളിക്കുകയാണെന്നും മുരളീധരന് പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: