ബ്യൂണസ് അയേഴ്‌സ്: മെസ്സിക്കെതിരെ അര്‍ജന്റീനന്‍ ഇതിഹാസതാരം ഡീഗോ മറഡോണനടത്തിയ രൂക്ഷ വിമര്‍ശനങ്ങള്‍ക്ക് മറുപടിയുമായി താരത്തിന്റെ കുടുംബം രംഗത്തെത്തി. മത്സരത്തിന് മുന്‍പ് 20 തവണ ശുചിമുറിയില്‍ പോകുന്ന മെസ്സി മികച്ച ക്യാപ്റ്റനല്ലെന്ന് മറഡോണ കഴിഞ്ഞ ദിവസം കുറ്റപ്പെടുത്തിയിരുന്നു. ഇതിനെതിരെയാണ് മെസ്സിയുടെ കുടുംബം രംഗത്തെത്തിയത്. വിവരമില്ലാത്തത് കൊണ്ടാണ് മറഡോണ മെസ്സിക്കെതിരെ പ്രസ്താവന നടത്തുന്നതെന്ന് മെസിയുടെ ബന്ധുവായ മാക്‌സി ബിയാന്‍ചുച്ചി പറഞ്ഞു.
അര്‍ജന്റീന ടീമിനെ സഹായിക്കേണ്ട സമയത്ത് ഇത്തരം വിമര്‍ശനങ്ങള്‍ ഉന്നയിക്കുന്നത് ശരിയല്ലെന്ന് മാക്‌സി കുറ്റപ്പെടുത്തി. മികച്ച നായകനെന്ന് അവകാശപ്പെടുന്നയൊരാള്‍ക്ക് എങ്ങനെ ഇത്തരം പ്രസ്താവനകള്‍ നടത്താനാകുമെന്നും മാക്‌സി ചോദിച്ചു. ലോകകപ്പ് തോല്‍വിക്ക് ശേഷം മെസ്സി ദേശീയ ടീമില്‍ നിന്ന് വിട്ടുനില്‍ക്കുകയാണ്. കഴിഞ്ഞയാഴ്ച അര്‍ജന്റീനയുടെ തോല്‍വികള്‍ക്ക് മെസിയെ മാത്രം പഴിക്കരുതെന്ന് പറഞ്ഞതിന് പിന്നാലെയാണ് മറഡോണ് മെസ്സിയെ വിമര്‍ശിച്ച് രംഗത്തെത്തിയത്.
















