ന്യൂദൽഹി: കേന്ദ്രവിദേശകാര്യസഹമന്ത്രി എം.ജെ.അക്ബര്‍ ദല്‍ഹിയിലെത്തി. ഞായറാഴ്ച രാവിലെയാണ് എം ജെ അക്ബർ നൈജീരിയയിൽ നിന്നെത്തിയത്. മീടൂ ക്യാംപെയിനിലൂടെ ഉയര്‍ന്ന ആരോപണങ്ങളെ പറ്റി പിന്നീട് പ്രതികരിക്കാമെന്ന് എം.ജെ. അക്ബര്‍ പറഞ്ഞു.
വിദേശ മാധ്യമപ്രവര്‍ത്തക അടക്കം എട്ടുപേരാണ് അക്ബറിനെതിരെ മീടൂ ക്യാംപെയിനിലൂടെ ലൈംഗികാരോപണം ഉന്നയിച്ചത്. മാധ്യമപ്രവർത്തനം നടത്തിയിരുന്ന സമയത്ത് സഹപ്രവര്‍ത്തകരായിരുന്ന നിരവധി സ്ത്രീകളും കലാസാംസ്കാരിക പ്രമുഖ വനിതകളും ആരോപണങ്ങള്‍ ഉയര്‍ത്തിയതോടെ രാജി ഉണ്ടാകുമെന്നാണ് സൂചന.
ആരോപണങ്ങള്‍ ഉയര്‍ന്നതോടെ വിദേശ പര്യടനം വെട്ടികുറച്ചാണ് അക്ബര്‍ തിരികെ എത്തിയത്. ഒക്ടോബര്‍ എട്ടിന് മാധ്യമപ്രവര്‍ത്തക പ്രിയാ രമണിയുടെ ട്വീറ്റിലൂടെയാണ് അക്ബറിനെതിരായ ആരോപണങ്ങള്‍ ആരംഭിച്ചത്.
അതേ സമയം എം.ജെ. അക്ബറിനെതിരെ ഉയര്‍ന്നിരിക്കുന്ന മീ ടൂ ആരോപണങ്ങള്‍ പരിശോധിക്കുമെന്ന് ബിജെപി ദേശീയ അധ്യക്ഷന്‍ അമിത് ഷാ. മീ ടൂ ആരോപണങ്ങള്‍ ശരിയാകണമെന്നില്ലെന്നും അദ്ദേഹം പറഞ്ഞു. ആരോപണങ്ങള്‍ ഉന്നയിച്ചവരെയും കൂടുതല്‍ വിശകലനം ചെയ്യേണ്ടിയിരിക്കുന്നു. നിങ്ങള്‍ക്ക് എന്റെ പേര് പറഞ്ഞ് എന്തും എവിടെയും പോസ്റ്റ് ചെയ്യാം. പക്ഷേ അതിന്റെ സത്യാവസ്ഥ തിരിച്ചറിയപ്പെടേണ്ടതാണെന്നും അമിത് ഷാ കൂട്ടിച്ചേര്‍ത്തു.
എന്നാൽ മീ ടൂ വെളിപ്പെടുത്തലുകളെ കറിച്ച് കേന്ദ്ര വനിതാ ശിശുക്ഷേമ മന്ത്രാലയം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. വെളിപ്പെടുത്തലുകളെക്കുറിച്ച് നാലംഗ ജുഡീഷ്യല്‍ സമിതി അന്വേഷിക്കും. വിരമിച്ച നാല് ജഡ്ജിമാരാകും സമിതിയിലുണ്ടാവുക.
















