ലഖ്‌നൗ: ഉത്തര്‍പ്രദേശിലെ ബന്ദ ജില്ലയില്‍ യുവതി കുട്ടികളെ തീകൊളുത്തി കൊലപ്പെടുത്തിയ ശേഷം സ്വയം തീകൊളുത്തി മരിച്ചു. ഹമിര്‍പൂര്‍ ജില്ലയ്‌ക്കു സമീപമുള്ള അംഗാവ് ഗ്രാമത്തിലാണ് സംഭവം. ഭര്‍ത്താവുമായുണ്ടായ വാക്കുതര്‍ക്കത്തെ തുടര്‍ന്നാണ് യുവതി കുട്ടികളായ സപ്‌ന (7), പ്രശാന്ത് (5), സ്‌നേഹ (3), ദിവ്യാന്‍ഷ് (1) എന്നിവരുടെ കൈകളും കാലുകളും കെട്ടിയിട്ട ശേഷം തീകൊളുത്തി.
തുടര്‍ന്ന് സ്വയം അഗ്നിക്കിരയാവുകയായിരുന്നെന്ന് റാത്ത് പോലീസ് സ്‌റ്റേഷന്‍ സൂപ്രണ്ടന്റ് ഹേംരാജ്മീന പറഞ്ഞു. നാലുകുട്ടികളില്‍ പ്രശാന്ത് ഒഴികെയുളള്ള മൂന്നുകുട്ടികളും മരിച്ചു. രക്ഷപ്പെട്ട പ്രശാന്ത് ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലാണ്.
















