കൂത്തുപറമ്പ്: കേന്ദ്രസര്‍ക്കാര്‍ പ്രഖ്യാപിച്ച സമ്പൂര്‍ണ്ണ ആരോഗ്യ സുരക്ഷാ പദ്ധതിയായ ആയുഷ്മാന്‍ ഭാരത് കേരളത്തിലെ ജനങ്ങള്‍ക്ക് ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് നളന്ദ കള്‍ച്ചറല്‍ സെന്റര്‍ യോഗം ആവശ്യപ്പെട്ടു. കണ്ണൂര്‍ അന്താരാഷ്‌ട്ര വിമാനത്താവളത്തിന് പഴശ്ശി തമ്പുരാന്റെ പേര് നല്‍കണമെന്നും തലശ്ശേരി-മൈസൂര്‍ റെയില്‍വേ പദ്ധതി നടപ്പിലാക്കണമെന്നും വടക്കേ മലബാറിലെ പ്രധാന ചരിത്ര-ആത്മീയ-പഴശ്ശി തമ്പുരാന്റെ പോരാട്ട ഭൂമിക എന്നിവ ബന്ധപ്പെടുത്തി ടൂറിസ്റ്റ് സര്‍ക്യൂട്ടിന് രൂപം നല്‍കണമെന്നും യോഗം ആവശ്യപ്പെട്ടു. കെ.കെ.ബാബു അധ്യക്ഷതവഹിച്ചു. പി.രവീന്ദ്രന്‍, പി.എം.പ്രദീപ്കുമാര്‍, സുചിത്ര സര്‍വ്വേശ്, ഷീബ ദിലീപ്, റജില ദാസ്, കെ.പ്രദീപന്‍, സി.ഷനോജ്, യു.കുമാരന്‍ എന്നിവര്‍ സംസാരിച്ചു.
















