Friday, August 7, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Marukara

ശബരിമല: വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടണം- മഹിമ

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Oct 10, 2018, 09:16 am IST
inMarukara

ന്യൂയോര്‍ക്ക്: ശബരിമലയിലെ യുവതീ പ്രവേശനം സംബന്ധിച്ച വിഷയത്തില്‍ വിശ്വാസങ്ങളും ആചാരങ്ങളും സംരക്ഷിക്കപ്പെടുന്ന നടപടിയാണ് ഉണ്ടാകേണ്ടതെന്ന മലയാളി ഹിന്ദു മണ്ഡലം ( മഹിമ ) .   ഇത് സംബന്ധിച്ചുണ്ടായ സുപ്രീം കോടതി വിധി ദൗര്‍ഭാഗ്യകരമാണെന്നു മഹിമ എക്സിക്യൂട്ടീവ് യോഗം വിലയിരുത്തി. വിശ്വാസവും നിയമവും വ്യത്യസ്ത തലങ്ങളിലാണ് മനുഷ്യനെ സ്പര്‍ശിക്കുന്നത്. ഓരോ മതവിഭാഗവും എങ്ങനെയാണ്  ആരാധനാ ക്രമങ്ങള്‍ നടത്തേതെന്ന് ഭരണഘടനയില്‍ പറയുന്നില്ല. മതസ്വാതന്ത്ര്യത്തിനുള്ള അവകാശമാണ് ഭരണഘടന നല്‍കുന്നത്. ആചാരാനുഷ്ഠാനങ്ങള്‍ അത് ഏതു മതവിഭാഗത്തിന്റേതായാലും നിയമപുസ്തകങ്ങള്‍ പരിശോധിച്ച് തീര്‍പ്പ് കല്‍പ്പിക്കേണ്ട ഒന്നല്ല.  വിശ്വാസ സമൂഹത്തെ തീരെ അവഗണിച്ചു അവരുടെ മനസിനെ വ്രണപ്പെടുത്തുന്ന രീതിയിലും  ഈ വിഷയം കൈകാര്യം ചെയ്യുന്നത് കൂടുതല്‍  സംഘര്‍ഷം ഉണ്ടാക്കാനേ ഉതകു.

ശബരിമലയില്‍  സ്ത്രീകള്‍ക്ക് പ്രവേശനമില്ലന്ന വാദം അടിസ്ഥാനമില്ലാത്തതാണ്. ആചാരങ്ങളുടെയും വിശ്വാസങ്ങളുടെയും ഭാഗമായി യുവതികള്‍ക്ക് നിയന്ത്രണങ്ങള്‍ മാത്രമാണ്  ആവശ്യപ്പെടുന്നത്. വിശ്വാസികളായ യുവതികളാരും ശബരിമലയ്‌ക്ക് പോകണമെന്ന് ആവശ്യപ്പെട്ടിട്ടില്ല. ക്ഷേത്രത്തെയോ , ക്ഷേത്ര വിശ്വാസത്തെയോ മാനിക്കാത്തത്ത ചിലര്‍  വിവാദങ്ങള്‍ ഉണ്ടാക്കുകയും വ്യക്തിസ്വാതന്ത്ര്യമെന്ന പേരില്‍  പ്രചരണം നടത്തുകയുമാണ്. പ്രവേശനം ആവശ്യപ്പെട്ട് സുപ്രീംകോടതിയെ സമീപിച്ചവര്‍, തങ്ങള്‍ തെറ്റിധരിക്കപ്പെട്ടു എന്നു പറഞ്ഞ് ക്ഷമാപണം നടത്തിയത് ശ്രദ്ധേയമാണ്. ഇവരെ തെറ്റിധരിപ്പിച്ചത് ആരെന്നറിയണം.

 അമ്മമാരും സഹോദരിമാരും ആരുടെയും ആഹ്വാനമില്ലാതെ തെരുവിലിറങ്ങി  നടത്തുന്ന നമ ജപ യാത്രകള്‍ വിശ്വാസത്തിന്റെ ശക്തിയാണ് വിളിച്ചോതുന്നത്്. ഇത് കണ്ടില്ലന്ന് നടിക്കാന്‍ ബന്ധപ്പെട്ടവര്‍ക്കാവില്ല. വിശ്വാസവുമായി ബന്ധപ്പെട്ട കോടതി ഉത്തരവുകള്‍ നടപ്പിലാക്കാന്‍ കഴിയാതെ ബദല്‍ മാര്‍ഗ്ഗം തേടിയ സംഭവങ്ങള്‍ നിരവധിയുണ്ട്്്. അവിശ്വാസികളെ ക്ഷേത്രത്തിലെത്തിക്കാന്‍ അത്യധ്വാനം ചെയ്യുന്നതിനു പകരം വിശ്വാസികളായ ഹിന്ദുക്കള്‍ക്കു ശബരിമലയില്‍ പോയി തൊഴാന്‍ സൗകര്യമൊരുക്കുകയാണ് വേണ്ടത്. 

ഇന്ന് കാണുന്ന പലാചാരങ്ങളും അനുഷ്ഠാനങ്ങളും കാലഘട്ടങ്ങളിലെ മനുഷ്യ നിര്‍മ്മിതമാണ്.  കാലാനുസൃതമായ മാറ്റങ്ങള്‍ക്ക് എന്നും തയ്യാറായിട്ടുള്ള സമൂഹമാണ് ഹൈന്ദവ സമൂഹം. സമൂഹത്തിനുള്ളില്‍ നിന്നുതന്നെ ആവശ്യം ഉയരുകയും ബന്ധപ്പെട്ടവര്‍ തീരുമാനം എടുക്കുകയുമായിരുന്നു. നിയമമോ കോടതിയോ പറഞ്ഞിട്ടല്ല വിശ്വാസപരമായ വിഷയങ്ങളില്‍ മാറ്റങ്ങള്‍ വരുത്തിയിട്ടുള്ളത്. അത് തുടരാനുള്ള ആന്തരികബലം ഇന്നും ഹൈന്ദവ സമൂഹത്തിനുണ്ട്.

ക്ഷേത്രങ്ങള്‍ പൊതു സ്വത്താണെന്ന നിലപാട് ഗുരുതരമായ പ്രത്യാഘാതം ഉണ്ടാക്കുന്നതാണ്. ആരാധനയ്‌ക്കപ്പുറം കലയും പഠനവും എല്ലാം നിറഞ്ഞുനിന്ന ക്ഷേത്രങ്ങളെ മതില്‍ക്കെട്ടിനുള്ളില്‍ അടക്കി നിര്‍ത്താന്‍ വിശാല മനസ്സുള്ള ഹിന്ദു സമൂഹം മുതിര്‍ന്നിരുന്നില്ല. അതുകൊണ്ട് തന്നെ ഇത് ഹിന്ദുവിന്റേതല്ല, പൊതുസ്വത്താണെന്ന വാദം അപ്രസക്തമാണ്. ക്ഷേത്രം പൊതു സ്വത്തല്ലെന്നും അത് ഹൈന്ദവ വിശ്വാസികളുടേതു മാത്രമാണെന്നും മഹിമ ഭാരവാഹികളായ  രഘു നായര്‍ (പ്രസിഡന്റ് ) സുരേഷ് ഷണ്‍മുഖം ( സെക്രട്ടറി )  എന്നിവര്‍ സംയുക്ത പ്രസ്താവനയില്‍ അറിയിച്ചു.

വിവാദത്തിനു പിന്നില്‍ ശബരിമല ക്ഷേത്രത്തിന്റെ തകര്‍ച്ചയും ഹിന്ദു സമൂഹത്തെ അവഹേളിക്കലുമാണ്  ലക്ഷ്യമെന്നു കരുതായാല്‍ തെറ്റു പറയാനാവില്ല. തീര്‍ത്ഥാടനകാലത്ത്് തുടര്‍ച്ചയായി വിവാദങ്ങള്‍ ഉണ്ടാകുന്നത് യാഥൃശ്ചികമെന്നു കരുതാനുമാവില്ല. ശബരിമല വിഷയം പോലെ തന്നെ ഹിന്ദുവിന്റെ ഓരോ ക്ഷേത്രങ്ങളെയും വിശ്വാസങ്ങളെയും ചോദ്യം ചെയ്തു വാര്‍ത്തകളില്‍ നിലനിറുത്തി ഹൈന്ദവ സമൂഹത്തില്‍  അരക്ഷിതാവസ്ഥ ഉണ്ടാക്കാന്‍ വിവിധ കോണുകളില്‍ നിന്നും കാലങ്ങളായി നടക്കുന്ന സംഘടിത  ശ്രമങ്ങളെ ചെറുത്തു തോല്‍പിക്കേണ്ടതുണ്ടെന്നും മഹിമ ഭാരവാഹികള്‍ അറിയിച്ചു.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്രമക്കേട് കാട്ടി നിയമനങ്ങള്‍ നടത്തിയ പി എസ് സിയുടെ പഴി വാര്‍ത്ത നല്‍കിയ മാധ്യമങ്ങള്‍ക്ക്

India

ഇന്ത്യ പരീക്ഷിച്ചത് അഗ്നി 6 അല്ല, അഗ്നി 4.. രാജ്യസുരക്ഷ ഉറപ്പക്കാനുള്ള ഇന്ത്യയുടെ പ്രതിബദ്ധതയെന്ന് രാജ് നാഥ് സിങ്ങ്; ഇത് പാകിസ്ഥാനുള്ള താക്കീത്

Kerala

വളര്‍ന്ന പാര്‍ട്ടി വേറെയെന്ന് വെല്ലുവിളിച്ച അര്‍ജുന്‍ ആയെങ്കിയെ വേഗം പിടികൂടാന്‍ രമേശ് ചെന്നിത്തലയുടെ നിര്‍ദേശം,ഓപ്പറേഷന്‍ തൂഫാന്റെ അടുത്ത ഘട്ടം ഉടന്‍

Kerala

സതീശൻ സർക്കാർ വാഗ്ദാന ലംഘനത്തിന്റെ പ്രതീകമായി മാറി: കെ സുരേന്ദ്രൻ

India

വിവാഹമോചന ഹർജി പിൻവലിച്ച് വിജയ്‌യുടെ ഭാര്യ സംഗീത; കേസുമായി മുൻപോട്ട് പോകാനില്ലെന്ന് ചെങ്കൽപ്പേട്ട് കോടതിയെ അറിയിച്ചു

പുതിയ വാര്‍ത്തകള്‍

പാസിംഗ് ഔട്ട് പരേഡിന് ശേഷം രാജി അമ്മ രാധയുടെ കൂടെ

ആരും പിന്തുണക്കാന്‍ ഇല്ലെങ്കിലും സ്വപ്‌നങ്ങള്‍ക്ക് ചിറകുണ്ട്; ദാരിദ്ര്യത്തോട് പടവെട്ടി രാജി ഇനി കേരള പോലീസില്‍

എക്സ്എസ്ആർ155, ഹൈബ്രിഡ് സ്കൂട്ടറുകൾക്ക് ആകർഷകമായ ക്യാഷ്ബാക്കും ഇൻഷുറൻസ് ആനുകൂല്യങ്ങളും; ഓണം ഓഫറുകൾ പ്രഖ്യാപിച്ച് യമഹ

തിരുവനന്തപുരം–അമേരിക്കൻ നഗര സഹകരണത്തിന് എംബസിയുടെ പിന്തുണ; വാഷിങ്ടണിൽ ഇന്ത്യൻ എംബസി ഉദ്യോഗസ്ഥരുമായി മേയർ വി.വി. രാജേഷിന്റെ നിർണായക ചർച്ച

യാത്രക്കാരുടെ ബാഹുല്യം: പ്രിയദർശിനി ബസുകളിൽ കയറുന്നത് 100 മുതല്‍ 130 വരെ ആളുകൾ, ദുരന്തത്തിന് കതോര്‍ത്ത് കെഎസ്ആര്‍ടിസി

പ്രളയ ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ പങ്കെടുത്ത വാഹനത്തിന് പിഴ; മോട്ടോർ വാഹന വകുപ്പ് ഉദ്യോഗസ്ഥന് സസ്‌പെൻഷൻ

നീറ്റ് പരീക്ഷയിൽ ഗുരുതര വീഴ്ച; ചോർച്ചയ്‌ക്ക് പിന്നിൽ മൂന്ന് വിഷയ വിദഗദ്ധർ, കുറ്റപത്രം സമർപ്പിച്ച് സിബിഐ

‘വിലകുറഞ്ഞ രാഷ്‌ട്രീയം കളിക്കരുത് ‘: മേക്കാദാട്ട് അണക്കെട്ട് വിഷയത്തിൽ നിയമസഭയിൽ വാക്കുതർക്കത്തിലേർപ്പെട്ട് മുഖ്യമന്ത്രി വിജയും ഉദയനിധി സ്റ്റാലിനും 

സ്വാതന്ത്ര്യദിനാഘോഷത്തിലേക്ക് ക്ഷണം; പെരുംകുളത്ത് നിന്നും ജയലക്ഷ്മി ദൽഹിക്ക്

ഇൻസ്റ്റാഗ്രാമിലെ പോക്സോ നിയമലംഘനങ്ങൾ: മെറ്റയ്‌ക്കും എട്ട് ഡിജിപിമാർക്കും നോട്ടീസ് അയച്ച് ദേശീയ മനുഷ്യാവകാശ കമ്മീഷൻ

ഓണാഘോഷം: ഇനി ടെന്‍ഷന്‍ വേണ്ട; കേരളത്തിലേക്കുള്ള എട്ട്‌ സ്‌പെഷ്യല്‍ ട്രെയിനുകളുടെ സര്‍വീസ് സെപ്റ്റംബര്‍ അവസാനം വരെ നീട്ടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.