തിരുവനന്തപുരം: മൂന്ന് ബ്രൂവറിക്കും, ഡിസ്റ്റലറിക്കും സര്‍ക്കാര്‍ നല്‍കിയ അനുമതി റദ്ദാക്കിയത് ഗത്യന്തരമില്ലാതെയെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. എക്സൈസ് മന്ത്രി രാജിവക്കുംവരെ യുഡിഎഫിന്റെ പ്രക്ഷോഭം തുടരും. ആരും അറിയാതെ മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും നടത്തിയ വലിയൊരു അഴിമതി കയ്യോടെ പിടിച്ചപ്പോഴാണ് അനുമതി പിന്‍വലിക്കുകയാണെന്ന് പറഞ്ഞ് സര്‍ക്കാര്‍ രംഗത്തെത്തിയത്. കട്ടെടുത്ത മുതല്‍ തിരിച്ച് കൊടുത്താല്‍ അത് കളവല്ലാതെ ആകില്ലെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
പ്രതിപക്ഷം ഈ വിഷയം ഉന്നയിച്ചില്ലായിരുന്നെങ്കില്‍ മൈക്രോ ബ്രൂവറികള്‍ അനുവദിക്കാനുള്ള നീക്കവുമായി സര്‍ക്കാര്‍ മുന്നോട്ടു പോകുമായിരുന്നു. എക്സൈസ് കമ്മീഷണര്‍ ഋഷിരാജ് സിംഗിനെ ബാംഗ്ലൂരിലയച്ച് സര്‍ക്കാര്‍ ഉണ്ടാക്കിയ റിപ്പോര്‍ട്ട് എക്സ്സൈസ് മന്ത്രിയുടെ ഓഫീസില്‍ അനുമതി കാത്ത് കിടക്കുകയാണ്. ഇപ്പോള്‍ ഈ വിഷയം ഉയര്‍ത്തിക്കൊണ്ടുവന്നില്ലങ്കില്‍ അതിനും ഈ സര്‍ക്കാര്‍ അനുമതി കൊടുക്കുമായിരുന്നു.
തത്ത്വത്തില്‍ ആംഗീകാരം നല്‍കിയെന്നാണ് ഇപ്പോഴും എക്സൈസ് മന്ത്രി പറയുന്നത്. 1965ലെ എക്സൈസ് നിയമത്തിലും, 1967ലെ ബ്രൂവറി നിയമത്തിലും എവിടെയെങ്കിലും തത്വത്തിലുള്ള അംഗീകാരം പറഞ്ഞിട്ടുണ്ടോ എന്ന് രമേശ് ചെന്നിത്തല ചോദിച്ചു. നിരവധി രഹസ്യങ്ങള്‍ പുറത്ത് വാരാതിരക്കെട്ടെ എന്ന് കരുതിയാണ് മുഖ്യമന്ത്രി ബ്രൂവറികള്‍ക്കും ഡിസ്റ്റലറികള്‍ക്കമുള്ള അനുമതികള്‍ റദ്ദാക്കിയതെന്നും രമേശ് ചെന്നിത്തല പറഞ്ഞു.
















