തിരുവനന്തപുരം:ജനകീയ സമരങ്ങളെ എല്‍ഡിഎഫ് സര്‍ക്കാര്‍ അടിച്ചമര്‍ത്താന്‍ ശ്രമിക്കുകയാണെന്ന് ബിജെപി ആരോപിച്ചു. ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പദ്മകുമാറിന്റെ വസതിയിലേക്ക് പ്രകടനം നടത്തിയ യുവ മോര്‍ച്ചയുടെ നേതാക്കളുള്‍പ്പെടെയുള്ള പ്രവര്‍ത്തകരുടെ നേര്‍ക്ക് ക്രൂരമായ അക്രമം അഴിച്ചു വിട്ടു. യാതൊരു പ്രകോപനവും ഇല്ലാതെയാണ് സമാധാനപരമായി പ്രകടനം നടത്തിയവര്‍ക്ക് നേരെ അക്രമം അഴിച്ച് വിട്ടതെന്നു ബിജെപി സംസ്ഥാന വക്താവ് എം.എസ്.കുമാര്‍ പ്രസ്താവിച്ചു.
യുവമോര്‍ച്ച സംസ്ഥാന അധ്യക്ഷന്‍ പ്രകാശ് ബാബു, സംസ്ഥാന സെക്രട്ടറി ശ്രീരാജ് എന്നിവരുള്‍പ്പെടെ നിരവധി പേര്‍ക്ക് പരിക്കേറ്റു . ജനാധിപത്യപരമായ പ്രതിഷേധങ്ങളെ ലാത്തി കൊണ്ടു നേരിടാമെന്നാണ് പിണറായി സര്‍ക്കാരിന്റെ വ്യാമോഹമെങ്കില്‍ തീ കൊണ്ട് തലചൊറിയുകയാണ്. എം.എസ്.കുമാര്‍ പ്രസ്താവിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: