തിരുവനന്തപുരം: നവംബര്‍ 24, 25 തിയതികളില്‍ കണ്ണൂരില്‍ നടക്കുന്ന കേരള സ്കൂള്‍ ശാസ്ത്രോത്സവത്തിനായി ലോഗോ ക്ഷണിച്ചു. ശാസ്ത്രം, ഗണിത ശാസ്ത്രം, സാമൂഹ്യ ശാസ്ത്രം, പ്രവൃത്തി പരിചയം, ഐ.ടി എന്നിവയുടെ പ്രതീകങ്ങള്‍ ഉള്‍പ്പെടുത്തിയാകണം ലോഗോ. കേരള സ്കൂള്‍ ശാസ്ത്രോത്സവം 2018 നവംബര്‍ 24-25 കണ്ണൂര്‍ എന്നുള്ള രേഖപ്പെടുത്തലുകള്‍ ഉണ്ടാവണം.
കണ്ണൂര്‍ ജില്ലയുടേതായ പ്രതീകം അനുയോജ്യമായ രീതിയില്‍ ഉള്‍പ്പെടുത്താം. എഡിറ്റ് ചെയ്യാന്‍ കഴിയുന്ന ഫോര്‍മാറ്റില്‍ സിഡിയും ഒപ്പം എ4 സൈസ് പേപ്പറില്‍ കളര്‍ പ്രിന്റും നല്‍കണം. ലോഗോകള്‍ 25ന് വൈകിട്ട് അഞ്ചിനകം ജിമ്മി .കെ.ജോസ്, അഡീഷണല്‍ ഡയറക്ടര്‍ ഓഫ് പബ്ലിക് ഇന്സ്ട്രക്ഷന്, പൊതുവിദ്യാഭ്യാസ ഡയറക്ടറുടെ കാര്യാലയം, ജഗതി, തിരുവനന്തപുരം 695014 എന്ന വിലാസത്തില്‍ ലഭിക്കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: