കോഴിക്കോട്: ലോക്സഭാ തെരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സ്ഥാനാര്‍ഥികളെ നിശ്ചയിക്കുന്നതില്‍ വിജയം മാത്രമായിരിക്കും മാനദണ്ഡമെന്ന് കെപിസിസി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രന്. കോഴിക്കോട് പ്രസ് ക്ലബ് സംഘടിപ്പിച്ച മുഖാമുഖത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം.
മടപ്പള്ളി കോളേജിലടക്കം കേരളത്തിലെ ബഹുഭൂരിപക്ഷം കോളേജ് ക്യാമ്പസുകളും കലുഷിതമാണ്. കാരണം അവയെല്ലാം ഭരിക്കുന്നത് സാമൂഹ്യവിരുദ്ധരാണ്. ശബരിമലയിലെ യുവതീപ്രവേശനം അനുവദിച്ച സുപ്രീംകോടതി ഉത്തരവിനെതിരെ സംസ്ഥാന സര്‍ക്കാര്‍ റിവ്യൂ ഹര്‍ജി നല്‍കണം.
പ്രതികരിക്കാൻ ഇവിടെ എഴുതുക: