തിരുവനന്തപുരം: ഡിസ്റ്റലറി ബ്രൂവറി ഇടപാടിന് പിന്നില്‍ ബിനാമി കടലാസ് കമ്പനികളാണെന്ന് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. പ്രഥമദൃഷ്ട്യാ ഈ ഇടപാടില്‍ അഴിമതിയുണ്ടെന്ന് വ്യക്തമാക്കുന്നതാണ് കരിമ്പട്ടികയില്‍ ശ്രീചക്ര ഡിസ്റ്റലറീസിനും വ്യാജമേല്വിലാസമുള്ള പവര്‍ ഇന്‍ഫ്രാടെകിനും സര്‍ക്കാര്‍ അനുമതി നല്‍കിയത്.
1999-ന് ശേഷം വിവിധ സര്‍ക്കാരുകള്‍ തുടര്‍ന്നുവരുന്ന നയങ്ങളും ചട്ടങ്ങളും ഒന്നാകെ തള്ളിക്കളഞ്ഞ് മുഖ്യമന്ത്രിയും എക്സൈസ് മന്ത്രിയും നേരിട്ട് നടത്തിയ ബ്രൂവറി ഇടപാടില്കോടികള് കൈമറിഞ്ഞിട്ടുണ്ട്. പെട്ടിക്കടപോലും തുടങ്ങാന്‍ സാമ്പത്തിക ശേഷിയില്ലാത്തവര്‍ക്കാണ് ഡിസ്റ്റലറിയും, ബ്രൂവറികളും സര്‍ക്കാര്‍ അനുവദിച്ചത്. ഇവരില്‍ നിന്ന് എത്രകോടി കിട്ടിയെന്ന് സര്‍ക്കാര്‍ വ്യക്തമാക്കണം.
കേരളം കണ്ട ഏറ്റവും വലിയ അഴിമതിയാണ് സര്‍ക്കാരിന്റെ ഡിസ്റ്റലറി, ബ്രൂവറി ഇടപാടെന്നും ചെന്നിത്തല പറഞ്ഞു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: