തളിപ്പറമ്പ്: തളിപ്പറമ്പിലെ പ്രവാസി സംഘം ഓഫീസില്‍ ക്ഷേമനിധി അടച്ച് വഞ്ചിക്കപ്പെട്ടവര്‍ പ്രക്ഷോഭത്തിലേക്ക്. തളിപ്പറമ്പ് താലൂക്കിന്റെ വിവിധ ഭാഗങ്ങളില്‍നിന്നും മുന്നൂറിലധികംപേരാണ് തട്ടിപ്പിനിരയായത്. ഇവരില്‍ നിന്നും രണ്ട് കോടിയോളം രൂപ തട്ടിയെടുത്തതായാണ് ആരോപണം. സംഭവത്തില്‍ തളിപ്പറമ്പ് പോലീസ് കേസെടുത്ത് അന്വേഷിച്ചുവരികയാണ്. പ്രവാസി സംഘം ഏരിയാ സെക്രട്ടറി കൃഷ്ണനും ജീവനക്കാരി കവിതാ രാജീവനുമെതിരെയാണ് പോലീസ് കെസെടുത്തത്. എന്നാല്‍ ഇവര്‍ ഒളിവിലാണ്. മൂവായിരം മുതല്‍ അരലക്ഷം രൂപ വരെ നഷ്ടപ്പെട്ടവര്‍ സംഘത്തിലുണ്ടെങ്കിലും കേസന്വേഷണം ഇഴഞ്ഞുനീങ്ങുകയാണെന്നാരംഭിച്ചാണ് വഞ്ചിക്കപ്പെട്ടവര്‍ പ്രക്ഷോഭത്തിനൊരുങ്ങുന്നത്. ആലോചനാ യോഗത്തില്‍ പി.പി.സത്യന് അധ്യക്ഷതവഹിച്ചു.
പ്രതികരിക്കാൻ ഇവിടെ എഴുതുക: